മലപ്പുറം: മലപ്പുറത്ത് എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച പാലിയേറ്റീവ് സെക്രട്ടറിയായിരുന്ന പ്രതി അറസ്റ്റിൽ. കുഞ്ഞിനെ പീഡിപ്പിച്ചത് മാതാവിനൊപ്പം പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിൽ കഴിയുമ്പോഴായായിരുന്ു. അറസ്റ്റിലായ അരീക്കൻ സക്കീർ അലിക്ക് പുറമെ ഒളിവിലുള്ള മറ്റൊരു പ്രതിയായ മുഹമ്മദിനെ തേടി പൊലീസ് അന്വേഷണം വ്യാപിച്ചിപ്പു. മലപ്പുറം ജില്ലയിലെ ഒരു പെയിൻ ആൻഡ് പാലിയേറ്റീവ് കേന്ദ്രത്തിൽ മാതാവിനൊപ്പം കഴിയവെയാണ് എട്ട് വയസ്സുകാരി പീഡനത്തിനിരയായത്.

കേസിലെ പ്രതിയായ അരീക്കൻ സക്കീർ അലി പൊലീസിൽ കീഴടങ്ങുകയായിരുന്നു. കേസിൽ പ്രതിയായ മുഹമ്മദിനെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്നാണ് സക്കീർ അലി രാവിലെ സ്റ്റേഷനിൽ കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി. പീഡനത്തിനിരയായെന്ന മാതാവിന്റേയും കുഞ്ഞിന്റെയും പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്. ആരോപണവിധേയനായ സക്കീർ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഒപ്പുവെച്ച നിവേദനം മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. മുസ്ലിം ലീഗ്, സിപിഎം, കോൺഗ്രസ്, ബിജെപി, വെൽഫയർ പാർട്ടി പ്രതിനിധികളാണ് നിവേദനത്തിൽ ഒപ്പ് വെച്ചിരുന്നതെന്നും ആരോപണമുണ്ടായിരുന്നു. എിനിടയിലാണ് പ്രതി കീഴടങ്ങിയത്.

ജില്ലയിലെ ഈ പാലിയേറ്റീവ് സെന്ററിനെതിരെ വൻ അഴിമതി ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. പാലിയേറ്റീവ് സെന്ററിന് വൻ ഫണ്ട് വരുന്നുണ്ടെന്നും അതിനാൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിൽ ഓഹരി പറ്റുന്നുണ്ടെന്നും ഇതിനെതിരെ ഒരു അന്വേഷണം വരുന്നുണ്ടെങ്കിൽ എല്ലാവരെയും ബാധിക്കും എന്നതുകൊണ്ടാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രതികളെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്നത് എന്ന ആരോപണവും ഉയർന്നിരുന്നു.

കിടപ്പുരോഗിയായ മാതാവിനൊപ്പം പാലിയേറ്റീവ് കെയറിൽ കഴിയവേയാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. ആ സമയത്താണ് പീഡിപ്പിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി. തുടർന്ന്, പെൺകുട്ടിയുടെ സഹോദരി മെയ് 25ന് മലപ്പുറം ശിശുക്ഷേമ സമിതിക്ക് നൽകിയ പരാതിയെ തുടർന്നാണ് സക്കീറലി പെൺകുട്ടിയെ വിട്ടു കൊടുത്തത്. വീട്ടിലെത്തി ഏതാനും ദിവസം കഴിഞ്ഞാണ് പീഡന വിവരം പെൺകുട്ടി സഹോദരിയോട് പറയുന്നത്. ഇതോടെ, കോഴിക്കോട് ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന്, ചെൽഡ് ലൈൻ മലപ്പുറം ജില്ലയിലെ മഞ്ചേരിയിലെ അഡീഷണൽ സെഷൻസ് പോക്‌സോ കോടതിയിൽ പെൺകുട്ടിയെ ഹാജരാക്കി. മജിസ്‌ട്രേറ്റ് പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.