തിരുവനന്തപുരം: പൊലീസുകാർ മാവേലി വേഷം കെട്ടേണ്ടെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ്. കോവിഡ് ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി മാവേലി വേഷം വേണമെന്ന് നിർദ്ദേശം ഉയർന്നിരുന്നു. ഇതിനെതിരെ പൊലീസിനുള്ളിൽ വിമർശനം ശക്തമായിരുന്നു.

ഈ പശ്ചാത്തലത്തിലാണ് കമ്മീഷണറുടെ നിർദ്ദേശം. പൊലീസ് ഉദ്യോഗസ്ഥർ മാവേലി വേഷം കെട്ടേണ്ടതില്ല. മാവേലി ആകാൻ ആളില്ലെങ്കിൽ പരിപാടി നടത്തേണ്ടെന്നും കമ്മീഷണർ നിർദേശിച്ചു. പ്രധാന ജംഗ്ഷനുകളിൽ മാവേലിയുടെ വേഷം കെട്ടി നിന്ന് കോവിഡ് ബോധവൽക്കരണം നടത്തണമെന്ന് കഴിഞ്ഞ ദിവസമാണ് കമ്മീഷണർ ബൽറാംകുമാർ ഉപാധ്യായ നിർദ്ദേശം നൽകിയത്.

തിരുവനന്തപുരം സിറ്റിയിലെ പൊലീസ് സ്റ്റേഷനുകളിലാണ് ഇന്ന് കോവിഡ് ബോധവൽക്കരണം നടത്താൻ തീരുമാനിച്ചിരുന്നത്. കോവിഡ് രോഗവ്യാപനം കൂടിയ പശ്ചാത്തലത്തിലാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കാൻ ആലോചിച്ചത്. മാവേലി വേഷധാരി വേണമെന്നതിനെതിരെ പൊലീസിൽ പ്രതിഷേധം ഉയർന്നിരുന്നു.