ചെന്നൈ: രാഷ്ട്രീയപാർട്ടി പ്രഖ്യാപിച്ചതിനു പിന്നാലെ പിന്തുണച്ച എല്ലാവർക്കും നന്ദിയറിയിച്ച് നടൻ വിജയ്. പത്രക്കുറിപ്പിലൂടെയാണ് നടൻ തന്നെ പിന്തുണച്ച ജനങ്ങൾക്ക് നന്ദിയുമായെത്തിയത്. തന്റെ രാഷ്ട്രീയ യാത്രയിൽ നന്ദി അറിയിച്ച മാധ്യമങ്ങൾ, സിനിമ മേഖലയിൻ നിന്നുൾപ്പെടെയുള്ള സുഹൃത്തുക്കൾ, പൊതുജനങ്ങൾ എന്നിവർക്ക് നന്ദി അറിയിക്കുന്നുവെന്ന് വാർത്താക്കുറിപ്പിൽ വിജയ് അറിയിച്ചു. തന്നെ പിന്തുണയ്ക്കുന്ന വൻ തൂണുകളാണ് ജനങ്ങളെന്നും നടൻ പ്രസ്താവനയിൽ പറഞ്ഞു.

തമിഴക വെട്രി കഴകം പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ ആരാധകരെ അഭിസംബോധന ചെയുന്നതിൽ മാറ്റം വരുത്തി കൊണ്ടാണ് വിജയിന്റെ വാക്കുകൾ. സിനിമ പ്രമോഷൻ വേദികളിലും മറ്റ് പരിപടികളിലും ആരാദകരോട് സംസാരിക്കവെ പതിവായി ഉപയോഗിച്ചിരുന്ന ശൈലിയിൽ മാറ്റം വരുത്തിയിരിക്കുയാണ് താരം.

'എൻ നെഞ്ചിൽ കുടിയിറുക്കും രസികർകളെ' എന്നായിരുന്നു ഇതുവരെ വിജയ് സ്‌റ്റൈൽ. എന്നാൽ പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ 'എൻ നെഞ്ചിൽ കുടിയിറുക്കും തോഴർകളെ' എന്നാണ് പുതിയ അഭിസംബോധന.

വിജയ് രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന ഏറെ കാലത്തെ അഭ്യൂഹങ്ങൾക്ക് വിരമാമിട്ട് വെള്ളിയാഴ്‌ച്ചയാണ് ആ പ്രഖ്യാപനമെത്തിയത്. രണ്ടു വർഷത്തിനു ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട് ഭരണം പിടിക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം.