കാസർഗോഡ്/ ബേക്കൽ: കെട്ടി ആഘോഷിച്ചു നടത്തിയ ബേക്കൽ ബീ ച്ച് ഫെസ്റ്റ് സമാപിച്ചപ്പോൾ സി പിഎമ്മിൽ പുതിയ പോർമുഖം തുറക്കുന്നു. സംസ്ഥാന കമ്മിറ്റിയംഗമായ ഉദുമ എം എൽഎ സി എച്ച് കുഞ്ഞമ്പു ചെയർമാനായ സംഘാടക സമിതി സംഘടിപ്പിച്ച ബീച്ച് ഫെസ്റ്റിൽ സിപിഎം ജില്ലാ സെക്ര ട്ടറി എംവി ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറിയേറ്റംഗം വിവി ര മേശൻ, പള്ളിക്കര, ഉദുമ പഞ്ചായത്തുകളിലെ പ്രമുഖ നേതാക്കളെല്ലാം പരിധിക്ക് പുറത്തായിരുന്നു. ഇവരാരും തന്നെ ഫെസ്റ്റ് പരിപാടിക്കെത്തിയില്ല.

ഫിനാൻസ് കമ്മിറ്റി ചെയർമാൻ കുടിയായ മുൻ എംഎൽ എ കെ വി കുഞ്ഞിരാമൻ ഏതാനും പരിപാടികൾക്ക് മാത്രമാണെത്തിയത്. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്, ടൂറിസം ഡയറക്ടർ ബിജു, പിബി നൂഹ് ഐ ഐ എസ്, സംഘാടക സമിതി കൺവീനർ കൂടിയായ ജില്ലാ കലക്ടർ ഇംബശേഖർ,തുടങ്ങിയ നിരവധി പേർ പരിപാടി തിരിഞ്ഞുനോക്കിയില്ല.

ഇത്രമേളകൾ കൊണ്ട് എന്താണ് ലക്ഷം ഇടുന്നതെന്നും കാലഹരണപ്പെട്ട വിനോദ സംവിധാനങ്ങൾ ആരെയാണ് ആകർഷിക്കുന്നതെന്നും ടൂറിസം കൊണ്ട് ലക്ഷ്യമിടേണ്ടത് തദ്ദേശയോടൊപ്പം വിദേശ സഞ്ചാരികളെയാണെന്നാണ് ടൂറിസം ഡയറക്ടർ ബോർഡ് യോഗത്തിൽ ശക്തമായ വിമർശനം ഉന്നയിച്ചു. സിപിഎം ഭരിക്കുന്ന പള്ളിക്കര പഞ്ചായത്ത് പരിധിയിലുള്ള ബേക്കലിൽ നിർമ്മിച്ച അനധികൃത കെട്ടിടങ്ങൾ പൊളി ക്കണമെന്നാവശ്യപ്പെട്ട് ബി. ആർഡിസിക്ക് നോട്ടീസ് നൽകിയെങ്കിലും നടപടിയുണ്ടാകാത്തത് പഞ്ചായത്ത് ഭരണസമിതിയും എ എംഎൽഎ യും തമ്മിലുള്ള ശീതസമരത്തിന് ആക്കംകൂട്ടായിട്ടുണ്ട്.

പഞ്ചായത്ത് ഭരണസമിതിയെ നോക്കുകുത്തിയാക്കിയാണ് ബി. ആർഡിസി ഏകപക്ഷീയമായ തീരുമാനങ്ങളെടുത്തത്. ഇതോ ടെ സിപിഎം ഉദുമ ഏരിയാ സെക്രട്ടറിക്കെതിരെയും പാർട്ടി യിൽ പുതിയ നീക്കത്തിന് ആ ക്കം കൂട്ടി. അതേസമയം അനിതികൃതമായ എല്ലാ കെട്ടിടങ്ങളും പൊളിച്ചു മാറ്റണമെന്ന് ജില്ലാ കലക്ടറും നിർദ്ദേശിച്ചു. ഇതോടെ ഭരണനേതൃത്വം ജില്ലാ കലക്ടറെ സ്ഥലം മാറ്റാനുള്ള ശ്രമത്തിലാണ് .

ജില്ലാ കലക്ടർ ശക്തമായ നിലപാടെടുത്തിട്ടും ഭരണസ്വാധീനത്താൽ സുരക്ഷാ മാനദണ്ഡ ങ്ങൾ കാറ്റിൽപറത്തി ശക്തമായ തിരമാലക്ക് സാധ്യതയുണ്ടന്ന മൂന്നറിയിപ്പ് പോലും ലംഘിച്ചാണ് തീരദേശത്തേക്ക് ആളുകളെ പോകാൻ ബി.ആർ ഡിസി അനുവദിച്ചത്. മേള കഴിഞ്ഞതോടെ സംഘാടനവും നിയമലംഘനവും സിപിഎമ്മിന് ബാധ്യതയായി മാറിയിരിക്കുകയാണ്. ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ മാസ്റ്ററെ നിരവധി തവണ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടും മുഖം തിരിച്ച് വിട്ട് നിന്നത് നിയമലംഘനങ്ങൾ മൂലം ആണെന്ന് പറയപ്പെടുന്നു. ഇതോടെ സിപിഎം ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന കമ്മിറ്റിയംഗം കുഞ്ഞമ്പു ഒറ്റപ്പെടുകയാണ്.