ആലപ്പുഴ: ആലപ്പുഴ എംപി എ. എം. ആരിഫിന്റെ വ്യാജ പ്രചാരണം ആലപ്പുഴയ്ക്ക് വന്ദേ ഭാരത് നഷ്ടമാക്കുമെന്ന മുന്നറിയിപ്പുമായി ബിജെപി. സംസ്ഥാന വാക്താവ് സന്ദീപ് വാചസ്പതി. വ്യാജ പ്രചരണം നടത്തി, നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് നാടിന്റെ വികസനത്തിന് തുരങ്കം വെക്കാനാണ് എംപി ശ്രമിക്കുന്നത്. കേന്ദ്ര സർക്കാർ ആലപ്പുഴയിലെ ജനങ്ങൾക്ക് നൽകിയ സമ്മാനവും സൗഭാഗ്യവുമാണ് വന്ദേഭാരത് എക്സ്പ്രസ്സ്. എന്നാൽ അതിനുവേണ്ടി ഒരു ചെറുവിരൽ പോലും എംപി അനക്കിയിട്ടില്ല.

ആ ജാള്യത മറയ്ക്കാൻ ഏത് വിധേനയും വന്ദേഭാരത് എക്സ്പ്രസിനെ ആലപ്പുഴയ്ക്ക് ഇല്ലാതാക്കാനാണ് എംപി.ശ്രമിക്കുന്നത്. വന്ദേഭാരത് ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതം താറുമാറാക്കി എന്ന തോന്നലുണ്ടാക്കി സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ല.

വന്ദേഭാരത് സർവീസുകൾ രണ്ട് പാസഞ്ചർ സർവീസുകളെ ബാധിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വന്ദേഭാരതിനു വേണ്ടി ഇവയുടെ സമയം പുനഃക്രമീകരിച്ചതോടെ യാത്രക്കാർക്ക് അരമണിക്കൂർ ലാഭിക്കാനും, സമയക്രമം കൂടുതലായി പാലിക്കാനും കഴിഞ്ഞിട്ടുണ്ട് എന്ന് റെയിൽവേ തന്നെ പറഞ്ഞിട്ടും ഈ യാഥാർത്ഥ്യം മറച്ചു വച്ചാണ് എംപി ഇപ്പോൾ വന്ദേഭാരത് എക്സ്പ്രസിനെതിരെ കള്ള പ്രചരണം നടത്തുന്നത്.

എംപി നടത്തിയ കള്ള പ്രചരണം നാടിന് ദ്രോഹമാകാൻ പോവുകയാണ്. ആലപ്പുഴയ്ക്ക് വേണ്ടെങ്കിൽ വന്ദേഭാരത് എക്സ്പ്രസ് കോട്ടയം വഴി ഓടിക്കാമെന്ന് റെയിൽവെ അറിയിച്ചിട്ടുണ്ട്. പാർട്ടിക്ക് കോടികൾ കമ്മീഷൻ കിട്ടുമായിരുന്ന കെ-റെയിൽ നടക്കാത്തതിൽ ഉള്ള വൈരാഗ്യം ജനങ്ങളെ ദ്രോഹിച്ചല്ല തീർക്കേണ്ടത്. ആലപ്പുഴയിലെ റെയിൽവേ സ്റ്റേഷൻ വികസനം അടക്കം പലതിലും പിന്തിരിപ്പൻ നയം സ്വീകരിച്ച എംപി.യുടെ കള്ളക്കളി ജനങ്ങൾക്ക് മനസിലാകുമെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.

സന്ദീപ് വാചസ്പതിയുടെ ഫേസ്‌ബുക്ക് കുറിപ്പ്

ആലപ്പുഴ എംപി ശ്രീ എ.എം.ആരിഫിനോട് ഒരഭ്യർത്ഥന ഉണ്ട്. വ്യാജ പ്രചരണം നടത്തി, നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് നാടിന്റെ വികസനത്തിന് തുരങ്കം വെക്കരുത്.കേന്ദ്ര സർക്കാർ ആലപ്പുഴയിലെ ജനങ്ങൾക്ക് നൽകിയ സമ്മാനവും സൗഭാഗ്യവുമാണ് വന്ദേഭാരത് എക്സ്‌പ്രസ്സ്. അതിനായി താങ്കൾ ഒരു ചെറുവിരൽ പോലും അനക്കിയിട്ടില്ല എന്ന് ഞങ്ങൾക്ക് ഒക്കെ അറിവുള്ളതാണ്. പക്ഷേ ആ ജാള്യത മറയ്ക്കാൻ ഏത് വിധേനയും വന്ദേഭാരത് എക്സ്‌പ്രസിനെ ആലപ്പുഴയ്ക്ക് ഇല്ലാതാക്കാൻ ശ്രമിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു.
വന്ദേഭാരത് വന്നതോടെ ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതം താറുമാറായി എന്ന തോന്നലുണ്ടാക്കി സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്നത് ഒരു ജനപ്രതിനിധിക്ക് ചേർന്നതല്ല. വന്ദേഭാരത് സർവീസുകൾ രണ്ട് പാസഞ്ചർ സർവീസുകളെ ബാധിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. മാത്രവുമല്ല വന്ദേഭാരതിനു വേണ്ടി ഇവയുടെ സമയം പുനഃക്രമീകരിച്ചതോടെ യാത്രക്കാർക്ക് അരമണിക്കൂർ ലാഭിക്കാനും, സമയക്രമം കൂടുതലായി പാലിക്കാനും കഴിഞ്ഞിട്ടുണ്ട്. ഈ യാഥാർത്ഥ്യം മറച്ചു വച്ചാണ് താങ്കൾ ഇപ്പോൾ വന്ദേഭാരത് എക്സ്‌പ്രസിനെതിരെ കള്ള പ്രചരണം നടത്തുന്നത്.
എംപി നടത്തിയ കള്ള പ്രചരണം നാടിന് ദ്രോഹമാകാൻ പോവുകയാണ്. ആലപ്പുഴയ്ക്ക് വേണ്ടെങ്കിൽ വന്ദേഭാരത് എക്സ്‌പ്രസ് കോട്ടയം വഴി ഓടിക്കാമെന്ന് റയിൽവെ അറിയിച്ചിരിക്കുന്നു. ബഹുമാനപ്പെട്ട എംപിയോട് ഒരു അഭ്യർത്ഥന ഉണ്ട്. സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്. നിങ്ങളുടെ പാർട്ടിക്ക് കോടികൾ കമ്മീഷൻ കിട്ടുമായിരുന്ന കെ റയിൽ നടക്കാത്തതിൽ ഉള്ള വൈരാഗ്യം ജനങ്ങളെ ദ്രോഹിച്ച് തീർക്കരുത്. വന്ദേഭാരതിന് എതിരായ കള്ള പ്രചരണത്തിൽ നിന്ന് ഉടൻ പിന്മാറണം.