തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയ സംഭവം വിരൽ ചൂണ്ടുന്നത് വമ്പൻ സുരക്ഷാ വീഴ്ച. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി ജാഹിർ ഹുസൈനാണ് (48) ജയിൽ ചാടിയത്. കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ചാണ് ഇയാൾ ജയിലിൽ എത്തിയത്.

ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ഒമ്പത് മണിയോടെയാണ് ജാഹിർ ഹുസൈൻ ചാടിയ വിവരം ജയിൽ അധികൃതർ അറിയുന്നത്. ജയിൽ ചുറ്റുമതിലിനോട് ചേർന്ന അലക്ക് യന്ത്രത്തിലായിരുന്നു ഇയാൾ ജോലി ചെയ്ത് വന്നിരുന്നത്. ഇയാൾക്കായി വ്യാപകമായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളിലും തിരച്ചിൽ നടക്കുന്നുണ്ട്. അതേസമയം തന്നെ ജാഹിർ ഹുസൈൻ മുമ്പ് ഇത്തരത്തിൽ ഒരു ദൗത്യത്തിന് തുനിഞ്ഞിട്ടില്ലെന്നും ജയിൽ അധികൃതർ വ്യക്തമാക്കുന്നുണ്ട്.

രാവിലെ ഏഴരയ്ക്കാണ് അലക്കുയന്ത്രത്തിലേക്ക് ഇയാളെ ജോലിക്കായി നിയോഗിച്ചത്. ഇതിന് ശേഷമായിരുന്നു ജയിൽ ചാട്ടം. ജയിൽ ചുറ്റുമതിലിനോട് ചേർന്ന അലക്ക് യന്ത്രത്തിലായിരുന്നു ഇയാൾ ജോലി ചെയ്ത് വന്നിരുന്നത്. രാവിലെ ഏഴരയ്ക്കാണ് അലക്കുയന്ത്രത്തിലേക്ക് ഇയാളെ ജോലിക്കായി നിയോഗിച്ചത്.

അലക്കു യന്ത്രത്തിൽ ഒരു ഗാർഡ് മാത്രമേ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നുള്ളു എന്നാണ് അറിയുന്നത്. ഗാർഡിനെ വെട്ടിച്ചു പുറത്തിറങ്ങിയ ഹുസൈൻ ഓട്ടോയിൽ കയറി രക്ഷപ്പെടുകയായിരുന്നു. ജയിലിലെ സുരക്ഷാ വീഴ്ചയാണ് പ്രതി രക്ഷപെടാനിടയാക്കിയത്. ജയിലിലെ അലക്ക് കേന്ദ്രത്തിൽ നിന്ന് റോഡിലേക്കിറങ്ങുന്നിടത്ത് മതിലുപോലുമില്ല.

കയ്യിൽ ഒരു കവറിൽ ഇയാൾ വസ്ത്രങ്ങളും കരുതിയിരുന്നുവെന്ന് സൂചനയുണ്ട്. ബസിൽ കയറി കളിയിക്കാവിള ഭാഗത്തേക്ക് പോയതായാണ് സൂചന. 2004ൽ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലക്കേസിലെ പ്രതിയാണ് ഇയാൾ. മൊയ്തീൻ എന്നയാളെ കൊലപ്പെടുത്തി ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാൾ.

ഈ അടുത്തകാലത്ത് നിരവധി വിവാദങ്ങാണ് പൂജപ്പുര ജയിലുമായി ബന്ധപ്പെട്ടുണ്ടാകുന്നത്. തടവുകാർ ജയിലർമാരെ ഭീഷണിപ്പെടുത്തുക പോലും ചെയ്യുന്നു. മദ്യപിച്ച് തടവുകാർ തമ്മിൽ അടികൂടുന്നതും പതിവ്. ഇത്തരത്തിൽ വിവാദങ്ങൾ ചർച്ചയാകുന്നതിനിടെയാണ് ജയിൽ ചാട്ടവും.