തിരുവനന്തപുരം: കനത്തമഴയെതുടർന്ന് മാറ്റിവെച്ച പ്ലസ് വൺ പരീക്ഷ ഈ മാസം 26 ന് നടത്തും.സമയത്തിൽ മാറ്റമില്ലന്ന് അധികൃതർ അറിയിച്ചു. ഈ മാസം ഒക്ടോബർ 18 മുതലായിരുന്നു പരീക്ഷകൾ നടത്താൻ മുൻപ് തീരുമാനിച്ചിരുന്നത്.സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായതിനെ തുടർന്ന് പരീക്ഷകൾ മാറ്റിവെയ്ക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.

അതേസമയം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി നടന്ന പ്ലസ് വൺ പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിർണയം കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ചു. 80 കേന്ദ്രങ്ങളിലായി 25,000 അദ്ധ്യാപകരാണ് മൂല്യനിർണയത്തിൽ പങ്കെടുക്കുന്നത്.