തിരുവനന്തപുരം: പോത്തൻകോട് കല്ലൂരിൽ പട്ടാപ്പകൽ സുധീഷിനെ വീട്ടിനുള്ളിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. കേസിൽ ഒരാൾ കൂടി അറസ്റ്റിലായ സാഹചര്യത്തിൽ ആണിത്. സുധീഷിന്റെ സുഹൃത്ത് ഷിബിനാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. ചെമ്പകമംഗലം ലക്ഷംവീട് കോളനിയിൽ സുധീഷ് (35) ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് കല്ലൂർ പാണൻവിളയിൽ സജീവിന്റെ വീടിനുള്ളിൽ കൊല്ലപ്പെട്ടത്.

സുധീഷിന്റെ ഭാര്യാസഹോദരൻ ശ്യാംകുമാറും അറസ്റ്റിലായ ഷിബിനുമാണ് സുധീഷിന്റെ ഒളിയിടം അക്രമിസംഘത്തിന് കാട്ടിക്കൊടുത്തത്. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിനിടെ സുധീഷ് ശ്യാമിനെ മർദ്ദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും തമ്മിൽ ശത്രുതയിലായത്. ആറ്റിങ്ങൽ മങ്കാട്ടുമൂലയിൽ ഈ മാസം ആറിന് നടന്ന സംഘർഷത്തിന് ശേഷമാണ് സുധീഷ് കല്ലൂരിലെ ബന്ധുവീട്ടിൽ ഒളിവിൽ താമസിച്ചിരുന്നത്.

അക്രമികൾ സുധീഷിനെ തേടി എത്തുന്നതിന് തൊട്ടു മുമ്പ് ഇരുവരുടേയും സുഹൃത്തായ ഷിബിൻ സുധീഷിന്റെ അടുത്തെത്തി മദ്യം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ സുധീഷിനെക്കുറിച്ചുള്ള വിവരങ്ങൾ ശ്യാമിന് കൈമാറിയത്. ശ്യാമാണ് ഒട്ടകം രാജേഷിനെയും ഉണ്ണിയെയും വിളിച്ചറിയിച്ചത്. അക്രമി സംഘം എത്തുമ്പോൾ തിരിച്ചേറ്റുമുട്ടാൻ സുധീഷിന് കഴിയില്ലെന്ന് ഉറപ്പിക്കാനായിരുന്നു മദ്യം നൽകൽ.

സുധീഷിനെ കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും നേരത്തെ നടന്ന ആക്രമണത്തിന് പ്രതികാരം ചെയ്യുക മാത്രമായിരുന്നു ലക്ഷ്യമെന്നും അറസ്റ്റിലായവർ മൊഴി നൽകിയത്. അക്രമിസംഘത്തിൽപ്പെട്ടവർക്കെല്ലാം പല സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് സുധീഷിനോട് ശത്രുതയുണ്ടായിരുന്നത്. ഉണ്ണിയുടെ അമ്മയുടെ നേർക്ക് ബോംബെറിഞ്ഞ കേസിൽ പ്രതിയാണ് കൊല്ലപ്പെട്ട സുധീഷ്. ഒട്ടകം രാജേഷാണ് അക്രമികളെ സംഘടിപ്പിച്ചതെന്നും പൊലീസ് പറയുന്നു.

കൃത്യം ചെയ്ത മുഖ്യപ്രതികൾ ഇപ്പോഴും ഒളിവിലാണ്. കൊലയാളി സംഘത്തിൽപ്പെട്ട സച്ചിൻ, അരുൺ, സൂരജ്, ജിഷ്ണു, നന്ദു എന്നീ പ്രതികളെ ഇന്നലെ പിടികൂടിയിരുന്നു. കൊലയ്ക്ക് ശേഷം സംഘം രക്ഷപ്പെട്ട പാഷൻ പ്രോ ബൈക്കും പൊലീസ് പിടിച്ചെടുത്തു. ഞായറാഴ്ച പിടിയിലായ നന്ദീഷ്, നിധീഷ് , രഞ്ജിത്ത് എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. സുധീഷിനെ അക്രമിച്ച് കാൽവെട്ടിയെടുത്ത മുഖ്യ പ്രതികളായ രാജേഷും ഉണ്ണിയും സഹോദരി ഭർത്താവ് ശ്യാമും ഒളിവിലാണ്. ഇവർക്കു വേണ്ടിയുളഅല തിരച്ചിൽ ഊർജ്ജിതമാക്കിയതാി പൊലീസ് പറഞ്ഞു.

കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നേരത്തെ പ്രതികളിലൊരാളായ ഉണ്ണിയെയും രണ്ടു സുഹൃത്തുക്കളെയും കൊല്ലപ്പെട്ട സുധീഷ് ആക്രമിച്ചിരുന്നു. അന്ന് സുധീഷിന്റെ സംഘം എറിഞ്ഞ നാടൻ ബോംബ് ഉണ്ണിയുടെ അമ്മയുടെ ദേഹത്ത് പതിച്ച് പരിക്കേറ്റിരുന്നു. ഇതിന് പ്രതികാരമായാണ് ഇവർ സുധീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. വർഷങ്ങൾക്ക് മുൻപ് മുഖ്യ പ്രതി രാജേഷിന്റെ സഹോദരനെ ആക്രമിച്ച് കൊന്നത് സുധീഷിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഈ വൈരാഗ്യവും കൊലപാതകത്തിന് കാരണമായി. സംഘം കൊലപാതകം നടത്തുന്നതിന് മുൻപും ശേഷവും ശാസ്തവട്ടത്ത് ഒത്തുചേർന്ന് മദ്യപിച്ചു.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും വ്യത്തിയാക്കിയ ശേഷമാണ് ഒളിവിൽ പോയതെന്നാണ് പിടിയിലായ പ്രതികളുടെ മൊഴി. അക്രമി സംഘം എത്തുന്നതറിഞ്ഞ് സുധീഷ് ഒരു ബന്ധുവിന്റെ വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് മംഗലപുരം ചെമ്പകമംഗലം സ്വദേശിയായ സുധീഷിനെ പോത്തൻകോട് കല്ലൂരിലെ വീട്ടിൽവച്ച് ബൈക്കിലും ഓട്ടോയിലുമായി എത്തിയ പന്ത്രണ്ടംഗ സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്. നാടിനെ ഭീതിയിലാഴ്തിയ കൊലപാതകം ലഹരി- ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയുടെ ഭാഗമായിരുന്നെന്ന് പിന്നീടാണ് വെളിപ്പെട്ടത്.

ഒന്നാംപ്രതി സുധീഷ് ഉണ്ണിയുടെ അമ്മയുടെ നേർക്ക് ബോംബെറിഞ്ഞ കേസിൽ പ്രതിയാണ് കൊല്ലപ്പെട്ട സുധീഷ്. ഒട്ടകം രാജേഷാണ് അക്രമികളെ സംഘടിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. പകരംവീട്ടാൻ കാത്തിരുന്നവർ ഒത്തുകൂടി നടത്തിയ ആക്രമണമാണ് ശനിയാഴ്ച പോത്തൻകോട് കല്ലൂരിൽ നടന്നതെന്ന് സൂചന. ആക്രമണം നടത്തിയവരിൽ പലർക്കും പല സംഭവങ്ങളിലായി സുധീഷുമായി ശത്രുതയുണ്ടായിരുന്നു. ഇതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. .

സുധീഷിനെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി സുധീഷ് ഉണ്ണിയാണെന്ന് പൊലീസ് പറയുന്നു. ഇയാളുടെ അമ്മയുടെ നേർക്ക് കൊല്ലപ്പെട്ട സുധീഷ് നാടൻബോംബെറിഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഡിസംബർ 6-നാണ് ഈ സംഭവം നടന്നത്. സുധീഷ് ഉണ്ണിക്ക് കൊല്ലപ്പെട്ട സുധീഷിനോടുള്ള പകയ്ക്ക് കാരണമിതാണ്. കേസിലെ മൂന്നാംപ്രതിയായ ശ്യാംകുമാറും സുധീഷും തമ്മിൽ കഞ്ചാവു കച്ചവടവുമായി ബന്ധപ്പെട്ട് തർക്കമുണ്ടാവുകയും സുധീഷ് ശ്യാംകുമാറിനെ മർദിക്കുകയും ചെയ്തിരുന്നു. ഇത് ശ്യാംകുമാറിന്റെ പകയ്ക്കിടയാക്കി.

ഊരുപൊയ്ക മങ്കാട്ടുമൂലയിൽ അഖിൽ, വിഷ്ണു എന്നിവർക്ക് 6-ന് വൈകീട്ട് വെട്ടേറ്റിരുന്നു. ഈ കേസിലെ മൂന്നാംപ്രതിയാണ് കൊല്ലപ്പെട്ട സുധീഷ്. ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ളവരാണ് അഖിലും വിഷ്ണുവും. ഇവർക്കുനേരേകൂടി ആക്രമണമുണ്ടായതോടെ സുധീഷിനെ തേടിപ്പിടിച്ച് ആക്രമിക്കാൻ മറ്റുള്ളവരെല്ലാം ചേർന്ന് തീരുമാനിക്കുകയായിരുന്നു. ആക്രമണത്തിനായി വിവിധ സ്ഥലങ്ങളിൽനിന്നുള്ളവരെ സംഘടിപ്പിച്ചത് ഒട്ടകം രാജേഷാണ്. നിരവധി ക്രമിനൽകേസുകളിൽ പ്രതിയായ രാജേഷ് അടുത്തകാലത്തായി കേസുകളിലൊന്നിലും ഉൾപ്പെട്ടിരുന്നില്ല. ഒട്ടകം രാജേഷും സുധീഷ് ഉണ്ണിയും തമ്മിൽ അടുത്ത സുഹൃത്തുക്കളാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.