തിരുവനന്തപുരം: നെടുമങ്ങാട് ത്രികോണ പോരിന് ചൂടു നൽകി കോൺഗ്രസിന്റെ യുവ നേതാവിന്റെ മുന്നേറ്റം. മണ്ഡലത്തിൽ നിന്നുള്ള നേതാവിനെ ഇറക്കി നെടുമങ്ങാട് പിടിക്കാനാണ് കോൺഗ്രസിന്റെ നീക്കം. ഈ സാഹചര്യത്തിലാണ് നാടിനെ അറിയുന്ന പ്രശാന്തിനെ സ്ഥാനാർത്ഥിയാക്കുന്നത്. സിപിഐയ്ക്ക് വേണ്ടി ജി ആർ അനിലും ബിജെപിക്കായി ജെ ആർ പത്മകുമാറുമാണ് അങ്കത്തട്ടിൽ. എങ്കിലും നാട്ടുകാരനെന്ന മുൻതൂക്കം തനിക്ക് വോട്ടായി മാറുമെന്നും പ്രശാന്ത് കരുതുന്നു.

വിതുരയിൽ ചായം എന്ന ഗ്രാമത്തിലെ പരേതനായ പരമേശ്വരൻ നായരുടെയും ( സി പി നായർ) സരസ്വതിയുടെയും മൂത്ത മകനായി ജനനം. അച്ഛൻ സിപി നായർ കോൺഗ്രസ് വിതുര മുൻ മണ്ഡലം പ്രസിഡന്റ് ആയിരുന്നു. അച്ഛൻ ഒരു ടാപ്പിങ്ങ് തൊഴിലാളി ആയിരുന്നു. കുട്ടിക്കാലം മുതൽ ദാരിദ്രൃം നന്നായി അനുഭവച്ചു വളർന്നു. രാഷ്ടീയം വളർത്താൻ സ്വന്തം വസ്തുക്കൾ എല്ലാം വിൽക്കേണ്ടി വന്ന അച്ഛൻ. സ്വന്തം വീട് ബാങ്കിന്റെ ജപ്തി ഭിക്ഷണിയെ തുടർന്ന് വിൽക്കേണ്ടി വന്നു.

പിന്നെ വാടക വീട്ടിലേക്ക് താമസം മാറി. കടബാധ്യത പിന്നെയും ബാക്കിയായതിനാൽ ദുരിതത്തിലും ഉള്ള കുട്ടിക്കാലം വിതുര സ്‌കൂളിൽ പ്രൈമറി ക്ലാസ് പഠനം മുതൽ കെ എസ് യു പ്രവർത്തകൻ . ഇക്‌ബാൽ കോളേജ് യൂണിയൻ മാഗസിൻ എഡിറ്റർ, അതിനിടയിൽ കുടുബത്തിലെ പട്ടിണി മാറ്റാൻ വരുമാനത്തിനു വേണ്ടി വിതുര ദീപ്തി കോളേജിൽ അദ്ധ്യാപനവും, അതിൽ നിന്നുള്ള വരുമാനത്തിൽ തുടർ പഠനവും.

ബികോം, തിരുവനന്തപുരം ലോക്കോളേജിൽ ലോ, തിരുപനത്ത പു രം പ്രസ് ക്ലബിൽ ജേർണലിസം എന്നിവ പൂർത്തിയാക്കി . യൂണിവേഴ്‌സിറ്റി യൂണിയൻ കൗണ്‌സിലർ എന്നി നിലകളിൽ പ്രവർത്തിച്ചു. കെ എസ് യു ജില്ലാ പ്രസിഡന്റ് പദവിയിലേക്ക് എത്തുകയും ഇന്ത്യയിലെ തന്നെ മികച്ച ജില്ലാ പ്രസിഡന്റിനുള്ള പുരസ്‌കാരം സോണിയ ഗാന്ധിയിൽ നിന്നും ഏറ്റുവാങ്ങുകയും ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, ഡിസിസി വൈസ് പ്രസിഡന്റ്, കെപിസിസി എക്‌സിക്യൂട്ടീവ് അംഗം, കെപിസിസി സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചു.

2011- 2016 കാലഘട്ടത്തിൽ യു ഡി എഫ് സർക്കാരിന്റെ യുവജന ക്ഷേമബോർഡ് വൈസ് ചെയർമാൻ സ്ഥാനം വഹിച്ചു. 2019 ലോക്‌സഭ ഇലക്ഷനിൽ എ ഐ സി സി യുടെ നിർദ്ദേശ പ്രകാരം സംസ്ഥാന പബ്ലിസിറ്റി കൺവീനർ ആയി. ഇപ്പോഴും ഭാര്യയുടെ പേരിൽ 7 സെന്റ് സ്ഥലം മാത്രമേ ഉള്ളൂവെന്ന് പ്രശാന്ത് പറയുന്നു. അദ്ധ്യാപനത്തിലൂടെയാണ് ഇന്നും നിത്യ ജീവിതത്തിനുള്ള വരുമാനം പ്രശാന്ത് കണ്ടെത്തുന്നത്.

പി.എസ്.പ്രശാന്തിനു പ്രചാരണത്തിലെ കരുത്തും യുവ നിരയാണ്. എല്ലായിടത്തും നേതാക്കൾക്കൊപ്പം യുവ സംഘവും സജീവമായുണ്ട്. സ്വയം പരിചയപ്പെടുത്തി കൈകൾ ചേർത്തു പിടിച്ചാണ് കൈപ്പത്തിക്ക് വോട്ടുറപ്പിക്കാൻ ശ്രമിക്കുന്നത്.