തിരുവനന്തപുരം: പി. ആർ. ഡിയിൽ ഡെപ്യൂട്ടി ഡയറക്ടർമാരുടെ സ്ഥാനക്കയറ്റവും സ്ഥലമാറ്റവും ഉത്തരവായി. റൂറൽ ഇൻഫർമേഷൻ ബ്യൂറോയിൽ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന അജിതാദാസിനെ റവന്യു വകുപ്പിൽ പബ്ളിക് റിലേഷൻസ് ഓഫീസറുടെ ഒഴിവുള്ള തസ്തികയിൽ അഡീഷണൽ ഡയറക്ടറായി സ്ഥാനക്കയറ്റം നൽകി നിയമിച്ചു.

മലയാളം എഡിറ്റോറിയലിൽ ഇൻഫർമേഷൻ ഓഫീസറായിരുന്ന എം. നാഫിയെ ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റം നൽകി നോർക്ക പബ്ളിക് റിലേഷൻസ് ഓഫീസറായി നിയമിച്ചു. ടാഗോർ തിയേറ്ററിൽ കൾച്ചറൽ ഡെവലപ്മെന്റ് ഓഫീസറായിരുന്ന കെ. എം. ശൈലേന്ദ്രനെ ഫീൽഡ് പബ്ളിസിറ്റി ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റം നൽകി നിയമിച്ചു. കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസർ ആയിരുന്ന കെ. ടി. ശേഖരനെ ന്യൂഡൽഹി കേരളഹൗസിൽ ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റം നൽകി നിയമിച്ച് ഉത്തരവായി.

കൊല്ലം റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ പി. ശ്യാംകുമാറിനെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനിൽ നിലവിലുള്ള ഒഴിവിൽ നിയമിച്ചു. കോട്ടയം റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ ഉണ്ണികൃഷ്ണൻ കടുക്കേംകുന്നത്തിനെ കൊല്ലം റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടറായി മാറ്റി നിയമിച്ചു. പെൻഷൻ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായ കെ. ആർ. പ്രമോദ്കുമാറിനെ കോട്ടയം റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടറായി മാറ്റി നിയമിച്ചു.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ പബ്ളിക് റിലേഷൻസ് ഓഫീസറായി ജോലി ചെയ്തിരുന്ന കെ. ജി. സന്തോഷിനെ ഡയറക്ട്രേറ്റിലെ പെൻഷൻ ഡെപ്യൂട്ടി ഡയറക്ടറായി നിയമിച്ചു. ഡെപ്യൂട്ടി ഡയറക്ടർ വിഷ്വൽ കമ്മ്യൂണിക്കേഷൻ തസ്തികയിൽ ജോലി ചെയ്തിരുന്ന ഡോ. സി. വേണുഗോപാലിനെ സംസ്ഥാന ഇലക്ഷൻ കമ്മീഷനിൽ പബ്ളിക് റിലേഷൻസ് ഓഫീസറായി നിയമിച്ച് ഉത്തരവായി.

ഡെപ്യൂട്ടി ഡയറക്ടർ പരസ്യം തസ്തികയിൽ ജോലി ചെയ്യുന്ന എസ്. ആർ. പ്രവീണിനെ ഡെപ്യൂട്ടി ഡയറക്ടർ വിഷ്വൽ കമ്മ്യൂണിക്കേഷൻസ് തസ്തികയിൽ നിയമിക്കുന്നു. ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിൽ ഫീൽഡ് പബ്ളിസിറ്റി വിഭാഗത്തിൽ ജോലി ചെയ്തിരുന്ന കെ. എം. അയ്യപ്പനെ ഡെപ്യൂട്ടി ഡയറക്ടർ പരസ്യം തസ്തികയിൽ നിയമിച്ചു.

ഡെപ്യൂട്ടി ഡയറക്ടർ പബ്ളിക്കേഷൻ തസ്തികയിൽ ജോലി ചെയ്തിരുന്ന കെ. പി. സരിതയെ റൂറൽ ഇൻഫർമേഷൻ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടറായി നിയമിച്ചു. ഡെപ്യൂട്ടി ഡയറക്ടർ മീഡിയ റിലേഷൻസ് തസ്തികയിൽ ജോലി ചെയ്തിരുന്ന വി. പി. അശ്വതിയെ ഡെപ്യൂട്ടി ഡയറക്ടർ പബ്ളിക്കേഷൻസ് തസ്തികയിൽ നിയമിച്ചു. നോർക്ക പബ്ളിക് റിലേഷൻസ് ഓഫീസർ തസ്തികയിൽ പ്രവർത്തിച്ചിരുന്ന വി. സലിനെ ഡെപ്യൂട്ടി ഡയറക്ടർ മീഡിയ റിലേഷൻസ് തസ്തികയിൽ നിയമിച്ചു.