കൂളിങ് ഗ്ലാസ് വച്ച്.. പൊലീസ് ലുക്കിൽ മാസ് എൻട്രിയുമായി പൃഥ്വിരാജ്. 'കോൾഡ് കേസ്' എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തുന്ന താരത്തിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. മാസ്‌കും കണ്ണടയും വച്ച് മാസ് ലുക്കിലാണ് പൃഥ്വി വീഡിയോയിൽ ഉള്ളത്. കാറിൽ നിന്നിറങ്ങി നേരെ കാരവാനിലേക്ക് പോകുന്ന താരത്തെ വീഡിയോയിൽ കാണാം. ഇതിന്റെ ചിത്രങ്ങളും വൈറലായിരുന്നു.

ടമാർ പടാറിന് ശേഷം പൃഥ്വിരാജ് പൊലീസ് യൂണിഫോമിലെത്തുന്ന സിനിമ കൂടിയാണ് കോൾഡ് കേസ്. നേരത്തെ മുംബൈ പൊലീസ്, മെമ്മറീസ്, കാക്കി തുടങ്ങിയ ചിത്രത്തിങ്ങളിലാണ് പൃഥ്വി പൊലീസ് വേഷത്തിൽ എത്തി ആരാധകരെ അമ്പരപ്പിച്ചത്.

പൂർണമായും തിരുവനന്തപുരത്താണ് സിനിമയുടെ ചിത്രീകരണം. 'അരുവി' ഫെയിം അദിതി ബാലനാണ് നായിക. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് 'കോൾഡ് കേസ്'. ഛായാഗ്രാഹകനും പരസ്യചിത്ര സംവിധായകനുമായ തനു ബാലകിൻെതാണ് ചിത്രം.

'ദൃശ്യം 2'ന്റെ തൊടുപുഴ ലൊക്കേഷനിലേക്ക് മോഹൻലാൽ എത്തുന്നതിന്റെ ഒരു വീഡിയോ ആഴ്ചകൾക്കു മുൻപ് വൈറൽ ആയിരുന്നു. കാറിന്റെ ഡോർ തുറന്ന് എല്ലാവരെയും അഭിവാദ്യം ചെയ്ത് മുന്നോട്ടുനീങ്ങുന്ന സ്ലോമോഷൻ വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു. പിന്നാലെ മഞ്ജു വാര്യരുടെ ലൊക്കേഷൻ വീഡിയോയായും പുറത്തെത്തി. ഇപ്പോഴിതാ