കൊച്ചി: ലൂസിഫറിന്റെ തകർപ്പൻ വിജയത്തിന് ശേഷം മോഹൻലാലും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമായ ബ്രോ ഡാഡിയിലും വാനോളം പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. പൃഥ്വിരാജിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രമെന്ന നിലയിൽ എല്ലാവരും കാത്തിരിക്കുകയാണ്.

ചിത്രീകരണ സമയത്തെ ബ്രോ ഡാഡി സെറ്റിലെ ഫോട്ടോകൾ പൃഥ്വിരാജ് ഷെയർ ചെയ്യാറുണ്ട്. ഇപോഴിതാ ബ്രോ ഡാഡിയുടെ ചിത്രീകരണം പൂർത്തിയാക്കിയതായി അറിയിക്കുകയാണ് പൃഥ്വിരാജ്.

രണ്ടാമതായി സംവിധാനം ചെയ്യുന്ന ചിത്രം പൂർത്തിയായി. ക്യാമറയ്ക്ക് മുന്നിൽ അദ്ദേഹത്തെ വളരെ കുസൃതിയോടെ കാണുന്നത് വളരെ സന്തോഷകരമാണ്. നന്ദി ചേട്ടാ (മോഹൻലാൽ). എന്നിൽ വളരെയധികം വിശ്വാസവും ബോധ്യവും ഉണ്ടായിരുന്നതിന്, മികച്ച അഭിനേതാക്കൾക്കും മികച്ച ക്രൂവിനും നന്ദിയെന്നും പൃഥ്വിരാജ് പറയുന്നു.

 

 
 
 
View this post on Instagram

A post shared by Prithviraj Sukumaran (@therealprithvi)

ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. കല്യാണി പ്രിയദർശനും മീനയുമാണ് ചിത്രത്തിലെ നായികമാർ. ശ്രീജിത്ത് എനും ബിബിൻ ജോർജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിക്കുന്നു.

സിദ്ധു പനയ്ക്കൽ ആണ് പ്രൊഡക്ഷൻ കൺട്രോളർ. എം ആർ രാജകൃഷ്ണനാണ് ഓഡിയോഗ്രാഫി. ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് സൂചന നൽകിയിരിക്കുന്നത്. സന്തോഷകരമായ ഒരു സിനിമയായിരിക്കും ഇതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.