തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള സിപിഎം സംസ്ഥാന തീരുമാനത്തെ കോൺഗ്രസ് ഒറ്റക്കെട്ടായി നേരിടുമെന്ന് പി ടി തോമസ് എംഎൽഎ. തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ സംഘപരിവാർ ആയി മുദ്രകുത്തി സമൂഹത്തിൽ ആക്ഷേപിക്കാനുള്ള ശ്രമം സിപിഎം മുമ്പും നടത്തിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റിന് സിപിഎമ്മിന്റെ സർട്ടിഫിക്കേറ്റ് ആവശ്യമില്ലെന്നും വർക്കിങ് പ്രസിഡന്റ് കൂടിയായ പി ടി തോമസ് ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ആർ ശങ്കർ, കെ കരുണാകരൻ, ഏ. കെ ആന്റണി, ഉമ്മൻ ചാണ്ടി, വി. എം സുധീരൻ, രമേശ് ചെന്നിത്തല വരെയുള്ള നേതാക്കളെ വ്യക്തിഹത്യ നടത്തിയിട്ടുള്ള സിപിഎം ഇപ്പോൾ പുണ്യാളൻ ചമയേണ്ട.
1977 ലെ തെരഞ്ഞെടുപ്പിൽ കൂത്തുപ്പറമ്പിൽ പിണറായി വിജയൻ അന്നത്തെ സംഘപരിവാർ ശക്തികളുമായി ചേർന്നിരുന്നാണ് വിജയിച്ചത്. പിണറായിക്ക് എതിരെ അന്ന് സംഘപരിവാർ സ്ഥാനാർത്ഥിയെ നിർത്തിയില്ലെന്ന് മാത്രമല്ല പ്രത്യുപകാരമായി ആർ. എസ്.എസ് നേതാവായ കെ ജി മാരാർക്ക് എതിരെ സിപിഎം ഉദുമയിൽ സ്ഥാനാർത്ഥിയെ നിർത്തിയില്ല.

മഹാത്മാജി യുടെ വധത്തിന് ശേഷം അപമാനം മൂലം പുറത്തിറങ്ങാൻ കഴിയാതിരുന്ന സംഘപരിവാർ ശക്തികൾക്ക് മാന്യത നൽകിയത് ഈ സിപിഎം സംഘപരിവാർ ബാന്ധവം ആയിരുന്നു. സത്യം ഇതായിരിക്കെ സിപിഎം കെ.പി സി.സി പ്രസിഡന്റിനെ ആക്രമിക്കാൻ നോക്കേണ്ടെന്നും പി ടി തോമസ് പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: 

കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള സിപിഎം സംസ്ഥാന തീരുമാനത്തെ കോൺഗ്രസ് ഒറ്റക്കെട്ടായി നേരിടും.
തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ സംഘപരിവാർ ആയി മുദ്രകുത്തി സമൂഹത്തിൽ ആക്ഷേപിക്കാനുള്ള ശ്രമം സിപിഐ (എം) മുമ്പും നടത്തിയിട്ടുണ്ട്.
കെ പി സി സി പ്രസിഡന്റിന് സിപിഐ (എം) ന്റെ സർട്ടിഫിക്കേറ്റ് ആവശ്യമില്ല.
ആർ ശങ്കർ, കെ കരുണാകരൻ, ഏ. കെ ആന്റണി, ഉമ്മൻ ചാണ്ടി, വി. എം സുധീരൻ, രമേശ് ചെന്നിത്തല വരെയുള്ള നേതാക്കളെ വ്യക്തിഹത്യ നടത്തിയിട്ടുള്ള സിപിഐ (എം) ഇപ്പോൾ പുണ്യാളൻ ചമയേണ്ട.
1977 ലെ തെരഞ്ഞെടുപ്പിൽ കൂത്തുപ്പറമ്പിൽ പിണറായി വിജയൻ അന്നത്തെ സംഘപരിവാർ ശക്തികളുമായി ചേർന്നിരുന്നാണ് വിജയിച്ചത്.
പിണറായിക്ക് എതിരെ അന്ന് സംഘപരിവാർ സ്ഥാനാർത്ഥിയെ നിർത്തിയില്ലെന്ന് മാത്രമല്ല പ്രത്യുപകാരമായി
ആർ. എസ്.എസ് നേതാവായ കെ ജി മാരാർക്ക് എതിരെ സിപിഐ (എം) ഉദുമയിൽ സ്ഥാനാർത്ഥിയെ നിർത്തിയില്ല.
പിണറായി വിജയന് എതിരെ ഐക്യ മുന്നണി സ്ഥാനാർത്ഥി
ആർ. എസ്. പി ലെ അബ്ദുൾ ഖാദർ ആയിരുന്നു.
പിണറായിക്ക് 34465 വോട്ടും അബ്ദുൾ ഖാദറിന് 30064 വോട്ടും ലഭിച്ചു. പിണറായി വിജയിച്ചത് കഷ്ടിച്ച് 4401 വോട്ടിന്.
ഉദുമയിൽ കെ. ജി
മാരാർക്ക് വേണ്ടി സിപിഐ (എം) മത്സരരംഗത്ത് നിന്ന് മാറി നിന്നെങ്കിലും ഐക്യ മുന്നണി സ്വാതന്ത്ര്യനായി മത്സരിച്ച എൻ. കെ ബാലകൃഷ്ണൻ ജയിക്കുകയായിരുന്നു.
മഹാത്മാജി യുടെ വധത്തിന് ശേഷം
അപമാനം മൂലം പുറത്തിറങ്ങാൻ കഴിയാതിരുന്ന സംഘപരിവാർ ശക്തികൾക്ക് മാന്യത നൽകിയത് ഈ സിപിഐ (എം) സംഘപരിവാർ ബാന്ധവം ആയിരുന്നു.
സത്യം ഇതായിരിക്കെ സിപിഐ (എം)
കെ.പി സി.സി പ്രസിഡന്റിനെ ആക്രമിക്കാൻ നോക്കേണ്ട.
സ്വയം ചികിത്സിക്കു വൈദ്യരെ എന്നേ പറയാനുള്ളു.