കോഴിക്കോട്: ഫ്‌ളാറ്റ് നൽകാമെന്ന് പറഞ്ഞ് 46 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ അത്‌ലറ്റ് പി.ടി. ഉഷയടക്കം ഏഴു പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. വഞ്ചനക്കുറ്റത്തിനാണ് വെള്ളയിൽ പൊലീസ് കേസെടുത്തത്. മുൻ ഇന്റർനാഷണൽ അത്‌ലറ്റും കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ പി.ടി ഉഷയുടെ ജൂനിയറുമായിരുന്ന ജെമ്മ ജോസഫാണ് പരാതി നൽകിയത്. മുൻകൂർ ജാമ്യം നേടിയില്ലെങ്കിൽ ഉഷയെ പൊലീസിന് അറസ്റ്റ് ചെയ്യേണ്ടി വരും.

ടാഗോർ സെന്റിനറി ഹാളിന് സമീപം പ്രവർത്തിക്കുന്ന മെല്ലോ ഫൗണ്ടേഷൻ നിർമ്മാണ കമ്പനിയുടെ ഡയറക്ടർമാരടക്കം ഏഴ് പേർക്കെതിരെയാണ് ഐ.പി.സി 420 പ്രകാരം കേസെടുത്തത്. പറഞ്ഞ സമയത്ത് ഫ്‌ളാറ്റ് രജിസ്റ്റർ ചെയ്ത് നൽകിയില്ലെന്നും പണം തിരിച്ചുനൽകിയില്ലെന്നും പരാതിയിൽ പറയുന്നു. മെഡിക്കൽ കോളജിലെ മുൻ ഡോക്ടർ അടക്കമുള്ളവരും പ്രതികളാണ്. നെയ്‌വേലി ലിഗ്‌നൈറ്റ് കോർപറേഷനിൽ അസിസ്റ്റന്റ് പേഴ്‌സണൽ ഓഫിസറും കണ്ണൂർ സ്വദേശിയുമായ ജെമ്മ ജോസഫ് സിറ്റി പൊലീസ് മേധാവി എ.വി. ജോർജിന് നൽകിയ പരാതി വെള്ളയിൽ പൊലീസ് സ്‌റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് കേസെടുത്തത്.

40 വർഷത്തിലേറെയായി അടുത്ത സുഹൃത്തായ പി.ടി ഉഷ, നിരന്തരം പ്രേരിപ്പിച്ചതിനാൽ ഫ്‌ളാറ്റിനായി തുക നൽകി താൻ വഞ്ചിതയായെന്ന് ജെമ്മ ജോസഫ് പരാതിയിൽ പറയുന്നു. കരിക്കാംകുളത്തിനും തടമ്പാട്ടുതാഴത്തിനും ഇടയിലുള്ള 'സ്‌കൈവാച്ച്' എന്ന ഫ്‌ളാറ്റ് വാങ്ങാൻ 46 ലക്ഷം രൂപയാണ് നിർമ്മാണ കമ്പനിയുടെ മാനേജിങ് ഡയറക്ടറായ ആർ. മുരളീധരൻ വാങ്ങിയത്. 2021 മാർച്ച് എട്ടിന് രണ്ട് ലക്ഷവും മാർച്ച് 15ന് 44 ലക്ഷവും ചെക്ക് വഴി നെയ്‌വേലിയിലെ വീട്ടിൽ വന്ന് മുരളീധരൻ കൈപ്പറ്റുകയായിരുന്നു. 35000 രൂപ മാസവാടക തരാമെന്നും മുരളീധരനും ഉഷയും വാഗ്ദാനം നൽകി. പ്രീമിയം ലക്ഷ്വറി ഫ്‌ളാറ്റ് എന്ന പേരിലാണ് 1012 സ്‌ക്വയർ ഫീറ്റ് മാത്രമുള്ള ഫ്‌ളാറ്റിന് വൻതുക വാങ്ങിയത്.

പ്രോവിഡന്റ് ഫണ്ടിൽനിന്ന് വായ്പയെടുത്താണ് തുക നൽകിയത്. ഫ്‌ളാറ്റ് കാണാൻ അനുവദിച്ചില്ല. നിരന്തരം ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്ന ഉഷ പിന്നീട് പരാതിക്കാരിയുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തു. പണം തിരിച്ചുനൽകാമെന്ന് പറഞ്ഞ ശേഷം വാക്കുമാറ്റുകയായിരുന്നെന്നും പരാതിയിലുണ്ട്. നഗരമധ്യത്തിലാണ് ഫ്‌ളാറ്റെന്നും 76 ലക്ഷം രൂപയുടെ മൂല്യമുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചതായും പരാതിയിൽ പറയുന്നു. അതേസമയം, വളരെക്കാലമായുള്ള സുഹൃത്ത് എന്ന നിലയിൽ ഫ്‌ളാറ്റ് വിൽപനക്കുണ്ടെന്ന് പറഞ്ഞ്‌കൊടുക്കുക മാത്രമാണ് ചെയ്തതെന്നും പണം വാങ്ങിയതടക്കമുള്ള കാര്യങ്ങളിൽ പങ്കില്ലെന്നും ബാക്കിയുള്ള ആരോപണങ്ങളെല്ലാം തെറ്റാണെന്നും പി.ടി. ഉഷ പ്രതികരിച്ചു.

ടാഗോർ സെന്റിനറി ഹാളിന് സമീപം പ്രവർത്തിക്കുന്ന മെല്ലോ ഫൗണ്ടേഷൻ എന്ന നിർമ്മാണ കമ്പനിയുടെ ഡയറക്ടർമാരടക്കമുള്ള ഏഴ് പേർക്കെതിരെയാണ് ഐ.പി.സി 420 പ്രകാരം കേസെടുത്തത്. പറഞ്ഞസമയത്ത് രജിസ്റ്റർ ചെയ്യാതിരിക്കുകയും പണം തിരിച്ചുനൽകാതിരിക്കുകയും ചെയ്തതതായി പരാതിയിൽ പറയുന്നു. മെഡിക്കൽ കോളജിലെ മുൻ ഡോക്ടർ അടക്കമുള്ളവരും ഈ കേസിൽ പ്രതികളാണ്.

ജെമ്മ നൽകിയ പരാതിയിലെ പ്രസക്ത ഭാഗങ്ങൾ:

ഞാൻ ജെമ്മ ജോസഫ. കണ്ണൂർ സ്വദേശിനിയാണ്. മുൻ ഇന്റർനാഷണൽ അതലറ്റായ ഞാൻ നെയവേലി ലിഗനൈറ്റ് കോർപറേഷനിൽ അസിസറ്റന്റ് പേഴസണൽ ഓഫീസറായി ജോലി ചെയ്യുകയാണ. ദേശീയ ഗെയിംസിലടക്കം മെഡൽ നേടിയ ഞാൻ കണ്ണൂർ സപോർടസ് ഡിവിഷനിൽ പി.ടി ഉഷയുടെ തൊട്ടു ജൂനിയറുമാണ്. ഉഷയുടെ അടുത്ത കൂട്ടുകാരികളിൽ ഒരാൾ കൂടിയാണ്. റിട്ടയർമെന്റിന് ശേഷം താമസിക്കാമെന്നതിനാലും ഉഷ നിരന്തരം പ്രേരിപ്പിച്ചതിനാലും കോഴിക്കോട കരിക്കാംകുളത്തിന് സമീപം ഒരു ഫ്‌ളാറ്റിനായി തുക നൽകി ഞാൻ വഞ്ചിതയായിരിയക്കുകയാണ്. കരിക്കാംകുളത്തിനും തടമ്പാട്ടുതാഴത്തിനും ഇടയിലുള്ള, 'മെലോ ഫൗണ്ടേഷ'ൻ എന്ന കമ്പനിയുടെ 'സകൈവാച്ച്' എന്ന ഫ്‌ളാറ്റ വാങ്ങാൻ 46 ലക്ഷം രൂപയാണ് ഇതിെന്റ ഉടമയായ ആർ. മുരളീധരൻ വാങ്ങിയത്. 2021 മാർച്ച എട്ടിന് രണ്ട് ലക്ഷവും മാർച്ച 15ന് 44 ലക്ഷവും ചെക്ക് വഴി നെയവേലിയിലെ എന്റെ വീട്ടിൽ വന്ന മുരളീധരൻ വാങ്ങി. 35000 രുപ മാസവാടക തരാമെന്നും ഫ്‌ളാറ്റ കമ്പനി ഉടമ മുരളീധരനും ഉഷയും വാഗദാനം നൽകിയിരുന്നു.

അടുത്ത സൗഹൃദമുള്ള, രാജ്യത്ത തന്നെ ഏറ്റവും അറിയപ്പെടുന്ന കായികതാരവും വ്യക്തിത്വവുമായ പി.ടി ഉഷയുടെ വാക്ക് വിശ്വസിച്ച ഞാൻ പണം നൽകുകയായിരുന്നു. ഉഷക്കും ഇവിടെ ഫ്‌ളാറ്റുണ്ടെന്നാണ് പറഞ്ഞത്. എന്നാൽ, ഏപ്രിൽ 15 ന രജിസറ്റർ ചെയത് തരാമെന്ന് പറഞ്ഞ ഇവർ പിന്നീട് വഞ്ചിക്കുകയായിരുന്നു. രജിസ്‌ട്രേഷൻ ചെയ്യാതെ നീട്ടികൊണ്ടുപോകുക മാത്രമല്ല വാഗദാനം ചെയത വാടകയും നൽകിയില്ല. കരാറിന് വിരുദ്ധമായ പ്രവൃത്തിയാണ നടത്തിയത്. തുടക്കത്തിൽ ഫ്‌ളാറ്റിന്റെ കാര്യങ്ങളും മറ്റും നിരന്തരം ഫോണിലൂടെ സംസാരിച്ചിരുന്ന ഉഷ പിന്നീട് കൈയൊഴിഞ്ഞു. അസുഖബാധിതയായതിനാൽ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ് പലപ്പോഴും ഉഷ പറഞ്ഞത്.

പ്രീമിയം ലക്ഷ്വറി ഫ്‌ളാറ്റ് എന്ന പേരിലാണ ്എന്നെ വഞ്ചിച്ചത്. പണം കൊടുക്കുന്നത് വരെ ഫ്‌ളാറ്റ ഞാൻ കാണാതിരിക്കാൻ മുരളീധരനും മറ്റും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 1012 സക്വയർ ഫീറ്റ് മാത്രമുള്ള ഫ്‌ളാറ്റിനാണ് വൻതുക വാങ്ങിയത്. ഈ അപ്പാർട്ടമെന്റിലെ അപൂർവം ഫ്‌ളാറ്റുകൾ മാത്രമാണ് വിറ്റുപോയതെന്നാണ് കോഴിക്കോട്ട് വന്ന് അന്വേഷിച്ചപ്പോൾ മനസിലായത്. ഉഷ എന്ന വ്യകതിയുടെ വാക്ക് മാത്രം വിശ്വസിച്ചുപോയി. 'വാടകയടക്കം കിട്ടുമല്ലോ നിനക്ക് നല്ലതിനാണെന്ന്' ഉഷ പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച തെളിവുകളെല്ലാം കയ്യിലുണ്ട്.

രണ്ട മാസമായി എന്റെ ഫോൺ എടുക്കാതെ അപൂർവമായി മാത്രമാണ് ആശയവിനിമയം നടത്തിയത്. അടുത്തിടെ ഭർത്താവ് ശ്രീനിവാസനാണ് ഫോൺ എടുത്തത്. 1977 മുതൽ ഉഷയുടെ അടുത്ത കൂട്ടുകാരിയായ ഞാൻ ആരാണെന്നാണ് ഫോൺ വിളിക്കുമ്പോൾ അവരുടെ ഭർത്താവ് ചോദിക്കുന്നത്. ഇപ്പോൾ ഒരാഴചയായി പി.ടി ഉഷ എന്റെ മൊബൈൽ നമ്പർ ബ്ലോക്ക് ചെയതിരിക്കുകയാണ്. ഉഷയാണ് പണം തിരിച്ചുതരുന്നതെന്ന് പലപ്രാവശ്യം ഫ്‌ളാറ്റ കമ്പനി ഉടമ പറഞ്ഞിരുന്നു. ഈ വിഷയത്തിൽ കേരള റിയൽ എസറ്റേറ്റ റഗുലേറ്ററി അഥോറിറ്റിക്കും പൊലീസ കമീഷണർക്കും ഞാൻ പരാതി നൽകിയിട്ടുണ്ട്. ജീവിതസമ്പാദ്യമെല്ലാം ഇല്ലാതായി വഞ്ചിതയായ എനിക്ക് നീതി ലഭിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.