തിരുവനന്തപുരം. രണ്ടാഴ്ച മുൻപാണ് തിരുവനന്തപുരം സെന്ററൽ ജയിലിലെ ടവറിൽ ചില കള്ളങ്ങൾ പറഞ്ഞ് രാവിലെ കൊലക്കേസ് പ്രതിയായ ബൈക്ക് സതീഷ് എത്തുന്നത്. ടവറിൽ എത്തിയ ശേഷം അസിസ്ററന്റ് പ്രിസൺ ആഫീസർ രതീഷിന് നേരെ നടുവിരൽ ഉയർത്തി അശ്ലീലം കാണിച്ചു. ആദ്യം മൈന്റു ചെയ്യാതിരുന്ന അസിസ്ററന്റ് പ്രിസൺ ഓഫീസറെ ചില ശബ്ദങ്ങൾ പുറപ്പെടുവിച്ച് ശ്രദ്ധ ക്ഷണിച്ച ശേഷമാണ് അശ്ലീല പ്രയോഗം വീണ്ടും തുടങ്ങിയത്. സഹികെട്ട അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തടവുകാരനെ താക്കീത് ചെയ്തു. ഇനി് ആവർത്തിക്കരുതെന്നായിരുന്നു രൂക്ഷ ഭാഷയിലെ താക്കീത്.

എന്നാൽ സംഭവം കഴിഞ്ഞ് മിനിട്ടുകൾക്കും തിരുവനന്തപുരത്തെ വിവിധ മാധ്യമ സ്ഥാപനങ്ങളിൽ നിന്നും ജയിൽ സൂപ്രണ്ടിന് ഫോൺ വിളി എത്തി. ഇതാണ് ജയൽ വകുപ്പിനെ ഞെട്ടിച്ചിരിക്കുന്നത്. തടവുകാരനെ മർദ്ദിച്ചോ എന്ന തരത്തിലുള്ള ഫോൺ വിളി അന്ന് വൈകുന്നേരം വരെയും തുടർന്നു. ബൈക്ക് സതീഷിന് പരാതി ഉണ്ട് എന്ന് ജയിൽ അധികൃതരെ അറിയിച്ചതിന് പുറമെ കോടതിയിലും മൊഴി നല്കി. ജയിലിനുള്ളിൽ നടന്ന കാര്യങ്ങൾ പെട്ടെന്ന് തന്നെ മാധ്യമങ്ങൾക്ക് കിട്ടിയതിന് പിന്നിൽ തടവുകാരുടെ മൊബൈൽ ഫോൺ ഉപയോഗത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ജയിൽവകുപ്പ് ഇതു അന്വേഷിക്കുുന്നുണ്ട്. അസിസ്റ്റന്റ പ്രിസൺ ഓഫീസറെ പ്രകോപിപ്പിക്കാൻ തന്നെയാണ് ക്വട്ടേഷൻ സംഘാംഗം കൂടിയായ ബൈക്ക് സതീഷ് നടുവിരൽ ഉയർത്തി കാട്ടിയതെന്ന് ജയിൽ ഉദ്യേഗസ്ഥർ സംശയിക്കുന്നു. ജയിലിന് പുറത്തെ പണികൾക്ക് മൂന്നാഴ്ച മുൻപ് വരെ ബൈക്ക് സതീഷിനെയും കൊണ്ടു പോയിരുന്നു. എന്നാൽ പുറത്തു നിന്നു ചിലർ എത്തി ബൈക്ക് സതീഷിന് ലഹരി വസ്തുക്കളും മറ്റുചില സാധനങ്ങളും കൈമാറുന്നതായി മനസിലാക്കിയതിനാൽ ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം ബൈക്ക് സതീഷിനെ പുറം ജോലികളിൽ നിന്നു ഒഴിവാക്കി. തന്നെ പുറത്തു കൊണ്ടു പോകുന്നതിൽ നിന്നും ഒഴിവാക്കിയത് അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ആണെന്ന ധാരണയിലാണ് ബൈക്ക് സതീഷ് നടുവിരൽ ഉയർത്തി ആംഗ്യം കാണിച്ചത്.

ബൈക്ക് സതീഷ്, സിംഗം ധനേഷ് എന്നിവർ ഉൾപ്പെട്ട ഗ്യാംങാണ് ജയിലിലെ ഒരു ഗ്രൂപ്പിന്റെ നേതാക്കൾ. ഇവിട ഇവർ പറയുന്നതാണ് നിയമം. ഒരു കൂട്ടം വാർഡന്മാരും ഇവർക്കൊപ്പം ചേരുന്നതിനാൽ ഉദ്യോഗസ്ഥ തലത്തിലെ തീരുമാനങ്ങളും ഇവർ നേരത്തെ അറിയും. ബൈക്ക് സതീഷ് സംഭവത്തിന് ശേഷം ജയിൽ ഉദ്യോഗസ്ഥർ അരിച്ചുപെറുക്കി പരിശോധിച്ചുവെങ്കിലും മൊബൈലുകളൊന്നും കണ്ടെത്താനായില്ല. ചില ജയിൽ ഉദ്യോഗസ്ഥർ ഇവർക്ക പുറത്തേക്ക് വിളിക്കാൻ മൊബൈൽ നല്കുന്നുണ്ടോ എന്ന സംശയവും ഉണ്ട്.

അതേ സമയം ഇന്നലെ വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരനു മർദനമേറ്റെന്ന വിവരം മണിക്കൂറുകൾകൾക്കുള്ളിൽ ഹൈക്കോടതിയിലെത്തി. കവർച്ചയടക്കം ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയായി സെൻട്രൽ ജയിലിൽ കഴിയുന്ന എറണാകുളം പാലാരിവട്ടം ചെറുവിരിപ്പ് മടത്താനത്തുതുടിയിൽ ഹാരിസിന് (ചളിക്കവട്ടം ഹാരിസ് - 39) ആണു മർദനമേറ്റത്. മർദനത്തെക്കുറിച്ച് അന്വേഷിക്കാൻ ഹൈക്കോടതി തൃശൂർ ജില്ലാ കോടതിക്കു നിർദ്ദേശം നൽകി. ജില്ലാ കോടതിയുടെ നിർദേശപ്രകാരം സബ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘമെത്തി ഹാരിസിന്റെ മൊഴിയെടുത്തു.

വൈദ്യ പരിശോധനയ്ക്കും വിധേയനാക്കി. അതേസമയം, മർദന വിവരം അഭിഭാഷകനെ അതിവേഗം അറിയിക്കാൻ ഹാരിസിനു കഴിഞ്ഞതു ജയിലിനുള്ളിലെ മൊബൈൽ ഫോൺ ഉപയോഗം മൂലമാണെന്നാണു സൂചന. ഇന്നലെ രാവിലെ 9 മണിയോടെയാണു ഹാരിസിനു ജയിലിനുള്ളിൽ മർദനമേറ്റത്. ജീവനക്കാരിലൊരാളുമായുണ്ടായ തർക്കത്തെത്തുടർന്നു തന്നെ മർദിച്ചെന്നാണു ഹാരിസിന്റെ പരാതി. ഹാരിസിന്റെ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതിയുടെ പരിഗണനയിലുണ്ടായിരുന്നു.

രാവിലെ 11 മണിയോടെ കേസ് കോടതിക്കു മുന്നിലെത്തിയപ്പോൾ അഭിഭാഷകൻ ഹാരിസിനു ജയിലിനുള്ളിൽ മർദനമേറ്റെന്ന വിവരം കോടതിയെ അറിയിച്ചു. ഇതോടെയാണ് അന്വേഷണത്തിനു കോടതി ഉത്തരവിട്ടത്. അതേസമയം, മർദനത്തിന്റെ വിവരം ജയിലിൽ നിന്ന് ഔദ്യോഗികമായി അഭിഭാഷകനെ അറിയിക്കുകയോ തടവുകാരനെ ആശുപത്രിയിലേക്കു മാറ്റുകയോ ചെയ്തിരുന്നില്ല. പിന്നെങ്ങനെ 2 മണിക്കൂറിനകം വിവരം ഹൈക്കോടതിയിലെത്തി എന്നതാണു ജയിൽ അധികൃതരെ അമ്പരപ്പിച്ചത്. സംഭവം ജയിൽ വകുപ്പും അന്വേഷിക്കും.