ന്യൂഡൽഹി: ഉത്തർപ്രദേശിൽ സമരത്തിനിടെ കർഷകർ കൊല്ലപ്പെട്ട ലഖിംപുർ ഖേരിയിലെ സംഘർഷം നടന്ന സ്ഥലത്തേക്ക് സന്ദർശനം നടത്താൻ യുപി മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി തീരുമാനിച്ചിരുന്നു. എന്നാൽ യുപി സർക്കാർ അനുമതി നിഷേധിച്ചു. പഞ്ചാബ് മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ ലാൻഡ് ചെയ്യാനും പ്രദേശം സന്ദർശിക്കാനും അനുമതി നൽകണമെന്ന് പഞ്ചാബ് സർക്കാർ യുപി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

നേരത്തെ പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജിന്ദർ സിങ് രൺധാവക്കും സംസ്ഥാനത്തേക്ക് കടക്കാൻ യുപി അധികൃതർ അനുമതി നിഷേധിച്ചിരുന്നു. അതിനിടെ ഛണ്ഡീഗഢിൽ ഗവർണർ ഓഫിസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ച കോൺഗ്രസ് നേതാവ് നവജോത് സിങ് സിദ്ധുവിനെ പൊലീസ് തടഞ്ഞുവെച്ചു.

കോൺഗ്രസ് പ്രവർത്തകർക്കൊപ്പമാണ് കേന്ദ്ര സർക്കാറിനും കാർഷിക നിയമങ്ങൾക്കുമെതിരെ ഗവർണറുടെ വസതിക്ക് മുന്നിൽ സിദ്ധു സമരം നടത്തിയത്. കർഷക സമരത്തിലേക്ക് കാർ ഓടിച്ചുകയറ്റിയെന്ന് ആരോപണം നേരിടുന്ന കേന്ദ്ര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകനെ അറസ്റ്റ് ചെയ്യണമെന്നും സിദ്ധു ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ലഖിംപുർ ഖേരിയിൽ സമരം നടത്തിയ കർഷകർക്ക് നേരെ വാഹനമോടിച്ച് കയറ്റിയത്. സംഭവത്തിൽ കർഷകരടക്കം എട്ടുപേർ കൊല്ലപ്പെട്ടു.

കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനവ്യൂഹമാണ് ഇടിച്ചതെന്ന് ആരോപണമുയർന്നിരുന്നു. തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധമുണ്ടായി. കോൺഗ്രസ് നേതാവായ പ്രിയങ്കാ ഗാന്ധി, എസ്‌പി നേതാന് അഖിലേഷ് യാദവ് എന്നിവർ സ്ഥലം സന്ദർശിക്കുകയും പൊലീസ് തടയുകയും ചെയ്തു. പഞ്ചാബ് മുഖ്യമന്ത്രി, ബിഎസ്‌പി നേതാന് മായാവതി എന്നിവരെ എന്നിവരുടെ വിമാനം ഇറങ്ങാൻ അനുവദിക്കരുതെന്ന് യുപി സർക്കാർ ലഖ്നൗ എയർപോർട്ട് അധികൃതരോട് നിർദ്ദേശം നൽകി.