മോസ്‌കോ: കോവിഡ് വാക്സിൻ സ്വീകരിക്കാനൊരുങ്ങി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. റഷ്യൻ നിർമ്മിത വാക്സിനായ സ്പുട്നിക് വി സ്വീകരിക്കാൻ പുടിൻ തയ്യാറെടുക്കുന്നതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് റഷ്യൻ സ്റ്റേറ്റ് ടിവി ചാനലിനോട് വ്യക്തമാക്കി.

താൻ പ്രതിരോധ വാക്സിൻ സ്വീകരിക്കുമെന്നും, തീരുമാനം എടുത്തുകഴിഞ്ഞതായും, എല്ലാ ഔപചാരിക നടപടി ക്രമങ്ങളും പൂർത്തിയാകുന്നതുവരെ കാത്തിരിക്കുകയാണെന്നും അദേഹം വ്യക്തമാക്കിയതായി വക്താവ് പറഞ്ഞു.

റഷ്യ നിർമ്മിച്ച സ്പുട്നിക് വി വാക്സിൻ ഉപയോഗിച്ച് റഷ്യ ഡിസംബറിൽ തന്നെ വാക്സിനേഷൻ പ്രോഗ്രാം ആരംഭിച്ചിരുന്നു.