ദോഹ: ഖത്തറിൽ ലഹരി മരുന്ന് കടത്തു കേസിൽ പിടിയിലായി സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ ദമ്പതികളെ ഖത്തർ അപ്പീൽ കോടതി വെറുതെ വിട്ടു. ഇന്ത്യൻ ദമ്പതികളുടെ നിരപരാധിത്വം ബോധ്യമായതോടെയാണ് കോടതി ഇവരെ വെറുതേ വിട്ടത്. പത്ത് വർഷം തടവും ഒരു കോടി രൂപ പിഴയും വിധിച്ച് ഒരു വർഷത്തിലേറെയായി ജയിലിൽ കഴിയുകായിരുന്ന ഇന്ത്യൻ ദമ്പതികൾ. ഇന്ന് രാവിലെയാണ് മുംബൈ സ്വദേശികളായ ഒനിബ ഖുറൈശി, മുഹമ്മദ് ഷാരിഖ് ഖുറേഷി എന്നിവരെ വെറുതെ വിട്ടുകൊണ്ടുള്ള വിധി കോടതി പ്രഖ്യാപിച്ചത്. ഇതോടെ ഖത്തറിലെ കോടതികളുടെ ചരിത്രത്തിലെ അപൂർവങ്ങളിൽ അപൂർവമായ നടപടികളിലൊന്നായി ഇത് മാറി.

ഒരിക്കൽ ശിക്ഷാവിധി പ്രഖ്യാപിച്ചതിന് ശേഷം വീണ്ടും ഒരു വർഷത്തിന് ശേഷം കേസ് പുനരവലോകനം നടത്തി അപ്പീൽ കോടതി വീണ്ടുമൊരു വിധി പ്രഖ്യാപിക്കുന്നത് ഇതാദ്യമായാണ്. കേസിൽ ദമ്പതികളുടെ നിരപരാധിത്വം തെളിയിക്കുന്നതിനാവശ്യമായയ നടപടികൾ സ്വീകരിച്ചത് ഖത്തറിലെ പ്രമുഖ നിയമവിദഗ്ധനും മലയാളി സാമൂഹ്യ പ്രവർത്തകനുമായ അഡ്വ. നിസാർ കോച്ചേരിയാണ്. കോച്ചേരി നിർദേശ പ്രകാരമാണ് ഇന്ത്യൻ കോടതി, നാർകോടിക് കൺട്രോൾ ബോർഡ്, വിവിധ മന്ത്രാലയങ്ങൾ എന്നിവയെ വിഷയത്തിൽ ഇടപെടുത്തിയയതും പ്രതികളുടെ നിരപരാധിത്വം തെളിയിക്കുന്നതിന് സഹായകമായ എല്ലാ രേഖകളും കോടതിൽ സമർപ്പിക്കാനായതും.

നടപടി ക്രമങ്ങൾ പൂർത്തിയായ ശേഷം ദമ്പതികൾ ഉടൻ ജയിൽ മോചിതരാകുമെന്നും അവർക്ക് സുരക്ഷിതമായി നാട്ടിലേക്ക് തിരിച്ചുപോകാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. പ്രതികൾക്ക് വേണ്ടി പ്രമുഖ ഖത്തരീ അഭിഭാഷകനായ അബ്ദുല്ല ഈസ അൽ അൽസാരിയാണ് ഹാജരായത്. അഡ്വ. നിസാർ കോച്ചേരി, ഇന്ത്യൻ എംബസി പ്രതിനിധി എന്നിവരും കോടതിയിൽ സന്നിഹിതരായിരുന്നു. 2019 ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബന്ധുവായ ഒരു സ്ത്രീയുടെ നിർബന്ധപ്രകാരമാണ് ദമ്പതികളായ ഷാരിഖും ഒനിബയും മധുവിധു ആഘോഷിക്കാനായി ദോഹയിലെത്തിയത്.

ഒനിബ ഗർഭിണിയായിരിക്കെയാണ് ഈ യാത്രക്ക് പുറപ്പെട്ടത്. എന്നാൽ മുംബൈയിൽ നിന്നും ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ദമ്പതികളുടെ പക്കലുണ്ടായിരുന്ന ബാഗിൽ നിന്ന് അധികൃതർ 4.1 കിലോഗ്രാം ഹാഷിഷ് കണ്ടെടുക്കുകയായിരുന്നു. ബന്ധുവായ സ്ത്രീയുടെ ചതിവിലാണ് ഇക്കാര്യം സംഭവിച്ചത്. എന്നാൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ദമ്പതികളെ മയക്കുമരുന്ന് കടത്ത് കേസിൽ കീഴ്ക്കോടതി ശിക്ഷിക്കുകയായിരുന്നു. ഇതിനിടെ സെൻട്രൽ ജയിലിൽ കഴിയവേ ഒനിബ ഒരു പെൺകുഞ്ഞിനെ പ്രസവിക്കുകയും ചെയ്തിരുന്നു.

ദമ്പതികളേയും അവരുടെ പെൺകുഞ്ഞിനെയും കോടതിയിൽ ഹാജരാക്കിയിരുന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദമ്പതിികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. അപ്പീൽ കോടതി വിധി പ്രഖ്യാപിച്ച കേസ് സുപ്രീം കോടതി പുനരവലോകനം ചെയ്യാൻ ഉത്തരവിടുന്നതും വിധിക്കുന്നതും അത്യപൂർവ്വ സംഭവമാണ്. അടുത്ത ബന്ധുവിന്റെ ചതിയാണ് ദമ്പതികളെ കുടുക്കിയതെന്ന് വ്യക്തമാക്കി ഇരുവരുടെയും കുടുംബങ്ങൾ ഇന്ത്യയിൽ നൽകിയ കേസിന്റെയും നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി)യുടെ നേതൃത്വത്തിലുള്ള കേസിലെ പുരോഗതികളും സംബന്ധിച്ച രേഖകൾ സഹിതമാണ് ദമ്പതികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

ഗർഭിണിയായിരിക്കെ ഒനിബയെ ബന്ധു നിർബന്ധിച്ച് മധുവിധുവിനായി ദോഹയിലെത്തിക്കുകയായിരുന്നു. 2019 ജൂലൈയിലാണ് മധുവിധു ആഘോഷിക്കാനായി ദോഹയിലെത്തിയപ്പോഴാണ് ദമ്പതികളായ മുഹമ്മദ് ഷെറീഖും ഒനിബയും ലഹരിമരുന്നു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നത്. ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങവേ ഇവരുടെ ബാഗിൽ നിന്നും 4 കിലോ ഹാഷിഷ് കണ്ടെത്തുകയായിരുന്നു.