കോന്നി: കോന്നി താലൂക്ക് ആശുപത്രിയിലെ ഉപയോഗ ശൂന്യമായ മൂന്നു കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. കെട്ടിടങ്ങൾ പൊളിക്കുന്ന അവശിഷ്ടങ്ങൾ പൂർണ്ണമായും നീക്കം ചെയ്ത് സ്ഥലം വൃത്തിയാക്കുന്നതിനുള്ള ക്വട്ടേഷൻ ആണ് നൽകേണ്ടത്. ഈ മാസം 24ന് ഉച്ച കഴിഞ്ഞ് മൂന്നിനകം ക്വട്ടേഷനുകൾ നേരിട്ടോ തപാൽ മുഖേനയോ ലഭിക്കണമെന്ന് കോന്നി താലൂക്ക് ആശുപത്രി സുപ്രണ്ട് അറിയിച്ചു.