കൊച്ചി: റെയിൽവേ പുതിയതായി പുറത്തിറക്കുന്ന ത്രീ ടയർ എസി ഇക്കോണമി ക്ലാസ് കോച്ചിലെ ടിക്കറ്റ് നിരക്കുകൾ നിശ്ചയിച്ചു. ദീർഘദൂര യാത്രകൾക്കു തേഡ് എസിയേക്കാൾ നിരക്ക് കുറവായിരിക്കും. ആദ്യ 300 കിലോമീറ്റർ വരെ തേഡ് എസിയിലെ പോലെ 440 രൂപയായിരിക്കും ഇക്കോണമിയിലും ടിക്കറ്റ് നിരക്ക്. നിലവിലുള്ള തേഡ് എസി കോച്ചുകളിൽ 72 ബെർത്തുകളാണെങ്കിൽ പുതിയ ഇക്കോണമി കോച്ചിൽ 81 ബെർത്തുകളുണ്ട്.

ദീർഘദൂര ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകൾക്കു പകരമായിരിക്കും പുതിയ കോച്ചുകൾ ഉപയോഗിക്കുക. കേരളത്തിൽ നിന്നുള്ള ട്രെയിനുകൾക്കു ഇക്കോണമി കോച്ചുകൾ പിന്നീടു ലഭിക്കും. ആദ്യ ഘട്ടത്തിൽ അനുവദിച്ച 27 കോച്ചുകളും മുംബൈ ഡിവിഷനാണു ലഭിച്ചത്. അടിസ്ഥാന നിരക്കിൽ സൂപ്പർഫാസ്റ്റ് ചാർജ്, റിസർവേഷൻ, നികുതി, സെസ് എന്നിവ ഉൾപ്പെടുന്നില്ല.