കൊച്ചി: കേരത്തിന്റെ ആരോഗ്യ രംഗത്തെ മികവിനെ അഭിനന്ദിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി. കേരളം ഓക്‌സിജൻ മിച്ചമുള്ള സംസ്ഥാനമാണ്. കേരളത്തിലെ ആരോഗ്യ സംവിധാനത്തെക്കുറിച്ച് മറ്റ് സംസ്ഥാനങ്ങൾക്ക് പഠിക്കുവാൻ ധാരാളമുണ്ട് . ആരോഗ്യരംഗത്ത് നിക്ഷേപം വർധിപ്പിക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലെന്ന് ട്വിറ്ററിലൂടെ അറിയിച്ചു

രാജ്ദീപ് സർദേശായിയുടെ ട്വീറ്റ്

''പൊതുജനാരോഗ്യത്തിൽ നിക്ഷേപിക്കുന്ന കേരള മോഡലിനെ പ്രശംസിച്ചതിന് എന്നെ ഭീഷണിപ്പെടുത്തവരുടെ അറിവിലേക്കായി മറ്റൊരു വസ്തുത കൂടി. കേരളം ഓക്‌സിജൻ മിച്ചമുള്ള സംസ്ഥാനമാണ്. മാത്രമല്ല കഴിഞ്ഞ വർഷം ഓക്‌സിജൻ സംഭരണം 58% വർധിപ്പിക്കുകയും ചെയ്തു. ഇതിൽ നിന്നും മറ്റു സംസ്ഥാനങ്ങൾക്ക് ധാരാളം പഠിക്കുവാനുണ്ട് . ആരോഗ്യരംഗത്ത് നിക്ഷേപം വർധിപ്പിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല''