മുംബൈ: പ്രശസ്ത ചലച്ചിത്ര നിരൂപകനും മാധ്യമ പ്രവർത്തകനുമായ രാജീവ് മസന്ത് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ. മുംബൈയിലെ കോകിലബിൻ ആശുപത്രിയിലാണ് മസന്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ശരീരത്തിലെ ഓക്സിജൻ നില കുറഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. തീവ്രപരിചണ വിഭാഗത്തിൽ ചികിത്സയിലാണ്.

ബോളിവുഡ് താരങ്ങളായ ദിയ മിർസ, സുനിൽ ഷെട്ടി, റിച്ച ഛദ്ദ, ബിപ്പാഷ ബസു എന്നിവർ അദ്ദേഹത്തിന്റെ രോഗം വേഗം ഭേദമാകട്ടെ എന്ന് ട്വീറ്റ് ചെയ്തു