ഇടുക്കി: ക്ഷേത്രത്തിൽ തൊഴാനായി എത്തിയ പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.പഴയമൂന്നാറിലെ ക്ഷേത്രത്തിലാണ് സംഭവം.

വെള്ളിയാഴ്ച വൈകുന്നേരം മാതാപിതാക്കൾക്ക് ഒപ്പമാണ് കുട്ടി ക്ഷേത്രത്തിൽ തൊഴാനായി എത്തിയത്.മാതാപിതാക്കൾ മാറിയ തക്കം നോക്കി പ്രതി കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. കുട്ടി നിലവിളികേട്ട് ഓടിയെത്തിയ മാതാപിതാക്കൾ ശിവയെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. പൂജീരിയായ തമിഴ്‌നാട് ഓട്ടംചത്രം സ്വദേശി ശിവ എന്ന 35കാരനെയാണ് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.കോവിഡ് പരിശോധന നടത്തിയ ശേഷം ശിവയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.