ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ബലാത്സംഗത്തിനിരയായ ആറ് വയസ്സുകാരി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. രഞ്ജിത്ത് നഗറിലാണ് സംഭവം. കുട്ടിയെ രാം മനോഹർ ലോഹ്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടി വീടിന് പുറത്ത് കളിക്കുന്നതിനിടെ പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് ബലാത്സംഗം ചെയ്തത്.

20 വയസ്സിന് മുകളിൽ പ്രായമുള്ള യുവാവാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടിയുമായി പ്രതി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. നേപ്പാളി സ്വദേശി ഡൽഹിയിൽ ലൈംഗികാതിക്രമം നേരിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴാണ് മറ്റൊരു ആക്രമണം കൂടി നടന്നിരിക്കുന്നത്.

പ്രതിക്കെതിരെ പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തി കേസ് എടുത്തിട്ടുണ്ട്. പ്രതിയെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. കേസിൽ കുറ്റക്കാരനെതിരെ കർശന നടപടി സ്വീകരിക്കാൻ ഡൽഹി വനിതാ കമ്മീഷനും നിർദ്ദേശം നൽകി. പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് രക്ഷിതാക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

ഡൽഹിയിൽ കഴിഞ്ഞയാഴ്ചയാണ് നേപ്പാൾ സ്വദേശിനിയായ ഒരു യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്. അമർ കോളനിയിലായിരുന്നു ഈ സംഭവം.