തിരുവനന്തപുരം : സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക്. ഓണത്തിന് പട്ടിണി സമരം നടത്തുമെന്ന് വ്യാപാരികൾ അറിയിച്ചു. ഭക്ഷ്യകിറ്റ് വിതരണത്തിലെ കമ്മീഷൻ കുടിശ്ശിക കിട്ടിയില്ലെന്ന് പറഞ്ഞാണ് വ്യാപാരികൾ സമരം നടത്തുന്നത്.

10 മാസത്തെ കുടിശ്ശിക കിട്ടാനുണ്ടെന്ന് റേഷൻ വ്യാപാരികൾ പറയുന്നു. 51 കോടി രൂപ കുടിശ്ശിക ഇനത്തിൽ ലഭിക്കാനുണ്ടെന്നാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.

സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്ത വകയിൽ ലഭിക്കേണ്ട കമ്മീഷൻ കുടിശ്ശികയ്ക്കായി റേഷൻ വ്യാപാരികൾ കഴിഞ്ഞദിവസം തലശ്ശേരി സപ്ലൈ ഓഫീസിന് മുന്നിൽ ധർണ നടത്തിയിരുന്നു.