തിരുവനന്തപുരം: മദ്യപിച്ചെത്തിയ മകൻ നിലത്തിട്ടു തൊഴിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തിട്ടും, അവനെ ഒന്നും ചെയ്യരുതെന്നു പൊലീസിനോട് അപേക്ഷിച്ച് അമ്മ മനസ്സ്. തിരുവനന്തപുരം, വർക്കല അയിരൂരിലായിരുന്നു കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം. എന്നിട്ടും തന്നെ ക്രൂരമായി മർദിച്ചതിന് അറസ്റ്റിലായ മകനെ വിട്ടുകിട്ടാൻ നിറകണ്ണുകളോടെ പൊലീസ് സ്റ്റേഷനിലെത്തി അമ്മ. എന്റെ സ്വന്തം മോനല്ലേ, ഇങ്ങനെ സ്റ്റേഷനിൽ കേറി നടക്കേണ്ട കാര്യമില്ലെന്നു തോന്നി. എനിക്കൊരു പരാതിയുമില്ല- അയിരൂർ പൊലീസ് സ്റ്റേഷന്റെ മുന്നിലെ കസേരയിലിരുന്ന് ഷാഹിദ പൊട്ടിക്കരഞ്ഞു.

അമ്മയുടെ വാക്കുകൾ ഇങ്ങനെ : ''അവനെതിരെ പരാതിയില്ല. അവൻ മദ്യപിക്കും. പാവമാണ്. ആദ്യത്തെ സംഭവമാണിത്. ദിവസങ്ങൾക്ക് മുൻപാണ് സംഭവം നടന്നത്. അന്ന് വീട്ടിൽ ആങ്ങളയും പെങ്ങളും തമ്മിൽ വഴക്കുണ്ടായി. ഇതിനിടെ എന്നെയും തല്ലുകയായിരുന്നു. അതിന്റെ വീഡിയോ എടുത്തത് മകളാണ്. അന്ന് പൊലീസ് വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിച്ചു. പരാതിയില്ലെന്നാണ് അന്നും പറഞ്ഞത്. മകൾ വീഡിയോ കഴിഞ്ഞദിവസം ബന്ധുക്കൾക്ക് അയച്ചുകൊടുക്കുകയായിരുന്നു. അങ്ങനെയാണിത് പുറത്തുവന്നത്. ഇതോടെ നാട്ടിലെ ചെറുപ്പക്കാർ വന്ന് മകനെ അടിച്ച്. ഞാൻ അവരോട് പോവാൻ പറഞ്ഞു. ഇത് ഞങ്ങളുടെ വീട്ടിലെ കാര്യമാണെന്ന് പറഞ്ഞു. അവനെ കൂട്ടികൊണ്ടുപോകാനാണ് ഞാൻ വന്നത്. എനിക്ക് പരാതിയില്ല. മകനെ വിട്ട് കിട്ടണം. വേറെയാരുമില്ല എനിക്ക്.'

ചരിവിൽ കുന്നുവിള വീട്ടിൽ ഷാഹിദയെ മകൻ റസാഖ് (27) മർദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെയാണു പ്രചരിച്ചത്. കാലു മടക്കി തൊഴിക്കുന്ന റസാഖിനു മുന്നിൽ തൊഴുകൈകളോടെ 'കൊല്ലരുതേ' എന്നു നിലവിളിക്കുകയായിരുന്നു ഷാഹിദ. സഹോദരി വിഡിയോ പകർത്തുന്നുണ്ടെന്ന് അറിഞ്ഞിട്ടും റസാഖിന്റെ ക്രൂരതയ്ക്ക് ഒട്ടും കുറവുണ്ടായില്ല. 'കാണിച്ചുകൊടുക്ക്, കൊണ്ടുപോയി കേസ് കൊടുക്ക്' എന്ന് ആക്രോശിക്കുകയായിരുന്നു റസാഖ്. 'ചാവടീ, നീയവന്റെ കൈകൊണ്ട് ചാവടീ, എനിക്കിനിയൊന്നും ചെയ്യാൻ പറ്റത്തില്ല' എന്നു സഹോദരി പറയുന്നതും വിഡിയോയിൽ കേൾക്കാം.

ഡിസംബർ 10നു നടന്ന സംഭവമാണെങ്കിലും വിഡിയോ പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ഷാഹിദയ്ക്കു പരാതിയില്ലെന്നു പറഞ്ഞെങ്കിലും പൊലീസ് കേസെടുത്ത് റസാഖിനെ അറസ്റ്റ് ചെയ്തു. ബസ് ജീവനക്കാരനായ റസാഖ് രാത്രി മദ്യപിച്ചു വീട്ടിലെത്തി സഹോദരിയുമായി വഴക്കിടുന്നതിനിടയിൽ തടസ്സം പിടിക്കാനെത്തിയതാണ് ഷാഹിദ. ഇവരുടെ ഭർത്താവ് ജോലിസംബന്ധമായി ഓച്ചിറയിലാണ് താമസം. വിവാഹിതനായ റസാഖ് ചെറുന്നിയൂരിലെ ഭാര്യവീട്ടിലാണ് താമസം. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് റസാഖിനെതിരെ ചുമത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഉടനൊന്നും റസാഖിന് ജാമ്യം കിട്ടില്ലെന്നാണ് സൂചന.

ബസ് ജീവനക്കാരനായ റസാഖ് മദ്യവും മയക്കുമരുന്നും കഴിച്ച് വീട്ടിലെത്തി മാതാവിനെ ക്രൂരമായി മർദിക്കുകയും നിലത്തിട്ട് തൊഴിക്കുകയുമായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. റസാഖിന്റെ ക്രൂരത സഹോദരിതന്നെയാണു മൊബൈൽ ഫോണിൽ പകർത്തി പുറംലോകത്തെ അറിയിച്ചത്. നിലത്തു വീണുകിടന്ന വയോധിക, 'എന്നെ കൊല്ലരുതെടാ...' എന്നു കരഞ്ഞുപറഞ്ഞിട്ടും റസാഖ് അസഭ്യം പറയുന്നതും മർദനം തുടരുന്നതും ദൃശ്യങ്ങളിലുണ്ട്. മൊബൈൽ ഫോണിൽ ദൃശ്യം ചിത്രീകരിച്ച സഹോദരിയെ ഭീഷണിപ്പെടുത്തി. വീടിനുള്ളിൽ സാധനങ്ങൾക്കു തീയിട്ടിരിക്കുന്നതും കാണാം.

ദേഷ്യം വന്നപ്പോൾ തല്ലിയതാണെന്നും വേറൊരു തെറ്റും ചെയതിട്ടില്ലെന്ന് റസാഖ് പൊലീസ് വാഹനത്തിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. സംസാരിക്കുന്നതിനിടയിൽ റസാഖിന്റെ കണ്ണു നിറഞ്ഞു. സംഭവത്തിൽ കുറ്റബോധമുണ്ടോ എന്ന ചോദ്യത്തിന് തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു റസാഖിന്റെ പ്രതികരണം. ലഹരിവസ്തുക്കൾക്ക് അടിമയായ റസാഖ് ഇടയ്ക്കിടെ അമ്മയെ ഇത്തരത്തിൽ മർദ്ദിക്കാറുണ്ടെന്നാണ്