ന്യൂഡൽഹി: ഐടി - പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിക്ക് മുൻപാകെ ഗൂഗിൾ, ഫേസ്‌ബുക്ക് പ്രതിനിധികൾ ഹാജരായി. ഇന്ത്യയിലെ നിയമങ്ങൾ കമ്പനികൾ കർശനമായി നടപ്പാക്കണമെന്ന് സമിതി നിർദ്ദേശം നൽകി. ട്വിറ്ററിനെ വിളിച്ച് വരുത്തിയതിന് പിന്നാലെയാണ് സമിതി ഗൂഗിളിനോടും ഫേസ്‌ബുക്കിനോടും ഹാജരാകാൻ ആവശ്യപ്പെട്ടത്. ഇതിനിടെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെയും ശശി തരൂരിന്റെയും അക്കൗണ്ട് ലോക്ക് ചെയ്തതിൽ സമിതി ട്വിറ്ററിനോട് റിപ്പോർട്ട് തേടി . രണ്ട് ദിവസത്തിനകം വിശദീകരണം നൽകാനാണ് നിർദ്ദേശം.

അതേസമയം ഇന്ത്യയുടെ തെറ്റായ ഭൂപടം പ്രസിദ്ധീകരിച്ചതിന് ട്വിറ്ററിനെതിരെ ഉത്തർപ്രദേശിലും മധ്യപ്രദേശിലും കേസ്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിക്കുന്നതിൽ പോക്‌സോ വകുപ്പ് പ്രകാരം ഡൽഹിയിലും കേസെടുത്തു.ഇതിനിടെ ട്വിറ്റർ എംഡിക്ക് അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകിയ ഹൈക്കോടതി വിധിക്കെതിരെ യുപി പൊലീസ് സുപ്രീംകോടതിയെ സമീപിച്ചു.