തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ആർജെഡി രണ്ടു മണ്ഡലങ്ങളിൽ മൽസരിക്കും. വിനോദ് ബാഹുലേയൻ കുണ്ടറയിലും ജോമോൻ ജോസഫ് റാന്നിയിലും ആർജെഡി സ്ഥാനാർത്ഥികളായി മൽസര രംഗത്തുണ്ടാകുമെന്ന് പാർട്ടി ദേശീയ സെക്രട്ടറി അനു ചാക്കോ അറിയിച്ചു.

യുഡിഎഫിന്റെ ഭാഗമാകാനായി ആർജെഡി റാന്നി സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കാത്തതിനെ തുടർന്നാണ് രണ്ടു സീറ്റിൽ തനിച്ചു മൽസരിക്കാനുള്ള തീരുമാനം.