കോഴിക്കോട്: കെ.കെ. രമയുടെ സത്യപ്രതിജ്ഞ ആവേശമാക്കി ആർ.എംപി.ഐ പ്രവർത്തകർ. രമ നിയസഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്ന സമയം പ്രവർത്തകർ ടി. പി. ചന്ദ്രശേഖരൻ വെട്ടേറ്റു വീണ വള്ളിക്കാട്ടെ സ്മൃതി മണ്ഡപത്തിൽ അഭിവാദ്യമർപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പരിപാടി.

ഇതിന്റെ തുടർച്ചയായി ഇന്ന്, വടകര ജില്ല ആശുപത്രിയിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണവും ആർ.എംപി.ഐ നൽകുന്നുണ്ട്.