രാമനാട്ടുകര: കോഴിക്കോട് രാമനാട്ടുകരയിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ദേശീയപാതയിൽ രാമനാട്ടുകര ഫ്‌ളൈ ഓവറിന് താഴെവച്ചാണ് അപകടം. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ജീപ്പിലുണ്ടായിരുന്ന കോട്ടയം സ്വദേശികളായ ശ്യാം വി ശശി, ജോർജ് എന്നിവരാണ് മരിച്ചത്.

കോഴിക്കോട് ഭാഗത്തു നിന്ന് ചേളാരിയിലേക്ക് പോവുകയായിരുന്ന ലോറിയും വയനാട്ടിലേക്ക് പോവുകയായിരുന്ന ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു.പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് എത്തിക്കുന്നതിനിടെയാണ് ജീപ്പ് യാത്രികരായ രണ്ടു പേർ മരിച്ചത്.