പനാജി: സുഹൃത്തിനെ കൊലപ്പെടുത്തിയ റഷ്യൻ പൗരൻ ഗോവയിൽ പിടിയിലായി. ഡെനിസ് ക്രിയുചോകി എന്ന 47കാരനാണ് പിടിയിലായത്.

റഷ്യയിൽ നിന്ന് തന്നെയുള്ള തന്റെ സുഹൃത്ത് എകതെരീന തിതോവയെ (34) ആണ് ഇയാൾ കൊലപ്പെടുത്തിയത്. വടക്കൻ ഗോവയിലെ സിയോലിം ഗ്രാമത്തിലാണ് സംഭവം.

വാടകക്കെടുത്ത അപാർട്‌മെന്റിലാണ് കൊലപാതകം നടന്നത്. കൊലപാതകത്തിനുശേഷം ഇയാൾ ഒളിവിലായിരുന്നു.