തിരുവനന്തപുരം: സംസ്ഥാനത്ത് തീയറ്ററുകൾ തുറക്കുന്നകാര്യം അടുത്തഘട്ടത്തിൽ സർക്കാർ പരിഗണിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. തീയറ്ററുകളും ഓഡിറ്റോറിയങ്ങളും അടക്കം തുറക്കാൻ അനുകൂലമായ സാഹചര്യം ആണോയെന്ന് പരിശോധിക്കും. എത്രയും വേഗം അക്കാര്യത്തിൽ ധാരണയും തീരുമാനവും ഉണ്ടാകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്ത് സീരിയൽ - സിനിമാ ചിത്രീകരണത്തിന് അനുമതിയുണ്ട്. മാത്രവുമല്ല കോളേജുകളും സ്‌കൂളുകളും തുറക്കാൻ ഒരുങ്ങുകയാണ്. ആരോഗ്യ വിദഗ്ദ്ധർ അടക്കമുള്ളവരുമായി കൂടിയാലോചിച്ചതിന് ശേഷമേ സർക്കാർ അന്തിമ തീരുമാനമെടുക്കൂ - മന്ത്രി പറഞ്ഞു.