പൻവേൽ: ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനെ പാമ്പുകടിച്ചു. ഇന്ന് പുലര്‌ച്ചെയാണ് പൻവേലിലുള്ള തന്റെ ഫാം ഹൗസിൽ വെച്ച് താരത്തെ പാമ്പു കടിച്ചത്. പാമ്പു കടിയേറ്റെന്ന് വ്യക്തമായതിന് പിന്നാലെ താരം ആശുപത്രിയിലേക്ക് പാഞ്ഞെത്തി. അതേസമയം വിഷമില്ലാത്ത പാമ്പാണ് കടിച്ചതെന്നാണ് റിപ്പോർട്ട്. തുടർന്ന് പ്രാഥമിക ചികിത്സകൾ നടത്തിയ താരം ആശുപത്ിയിൽ നിന്നും ഏതാനും മണിക്കൂറുകൾക്ക് ശേഷം ഡിസാചാർജ്ജായി.

വീട്ടിൽ വിശ്രമത്തിലായിരുന്നു താരം. കോവിഡ് കാലത്ത് അടക്കം സൽാൻ കൂടുതൽ സമയവും ചിലവഴിച്ചത് പൻവേലിലുള്ള ഈ ഫാം ഹൗസിലായിരുന്നു.  ഡിസംബർ 27ന് 56ാം ജന്മദിനം ആഘോഷിക്കാനിരിക്കുകയാണ് സൽമാൻ. മിക്ക വർഷങ്ങളിലും കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കും ഒപ്പം ഫാം ഹൗസിലാണ് താരം തന്റെ ജന്മദിനം ആഘോഷിക്കാറുള്ളത്. ഇക്കഴിഞ്ഞ ലോക്ഡൗൺ കാലത്ത് തന്റെ പ്രിയപ്പെട്ടവരോടൊത്ത് സൽമാൻ കഴിഞ്ഞത് ഈ ഫാം ഹൗസിലാണ്.

രാധേ: യുവർ മോസ്റ്റ് വാണ്ടഡ് ഭായി, അന്തിം ദ ഫൈനൽ ട്രൂത്ത് എന്നിവയാണ് സൽമാന്റേതായി ഈ വർഷം പുറത്തിറങ്ങിയ ചിത്രങ്ങൾ. ടൈ?ഗർ 3 ആണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.