മുംബൈ : തോക്ക് ലൈസൻസിന് ബോളിവുഡ് നടൻ സൽമാൻ ഖാൻ മുംബൈ പൊലീസിൽ അപേക്ഷ നൽകി. സൽമാനും പിതാവ് സലിം ഖാനും കഴിഞ്ഞ മാസം വധഭീഷണി ലഭിച്ചിരുന്നു.ലൈസൻസ് ലഭിക്കാൻ നേരിട്ട് ഹാജരാകണമെന്ന വ്യവസ്ഥയുടെ ഭാഗമായി മുംബൈ പൊലീസ് കമ്മിഷണറെ സന്ദർശിച്ചാണ് അപേക്ഷ നൽകിയത്.