ന്യൂഡൽഹി: രക്തം മാറി കുത്തിവെച്ച് രോഗി മരിക്കാനിടയായ സംഭവത്തിൽ തിരുവനന്ത പുരത്തെ സമദ് ആശുപത്രി 20 ലക്ഷം രൂപ ബന്ധുക്കൾക്ക് നഷ്ടപ രിഹാരമായി നൽകാൻ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധിച്ചു. കോടതി ചെലവിനായി 11 ലക്ഷം നൽകാനും ഉത്തരവായി. ആറാഴ്ചയ്ക്കുള്ളിൽ രോഗിയുടെ മാതാപിതാക്കൾക്ക് നഷ്ടപരിഹാരത്തുക പൂർണമായി നൽകണമെന്നും കമ്മീഷന്റെ വിധിന്യായത്തിലുണ്ട്.

സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ വിധിക്കെതിരെ ആശുപത്രിയും ഡോ. സതി പിള്ളയും സമർപ്പിച്ച അപ്പീലിലാണ് കേന്ദ്ര കമ്മീഷന്റെ വിധി. 28 കാരിയായ സജീനയും ഭർത്താവ് എ.കെ. നസീറും സമദ് ആശുപത്രിയിൽ വന്ധ്യതാ ചികിത്സ തേടിയിരുന്നു. ചികിത്സയുടെ ഭാഗമായി നൽകിയ രക്തം ഗ്രൂപ്പ് മാറിനൽകിയതുമൂലം സജീന മരിക്കാനിടയായി. ആശുപത്രിയുടെ പിഴവിനെതിരെ സജീനയുടെ മാതാപിതാക്കൾ ഉപഭോക്തൃ കമ്മീഷനെ സമീപിക്കയായിരുന്നു.

ആശുപത്രിയുടെ അനാസ്ഥ മൂലം 28 കാരിയായ മകളും റോഡപകടത്തെത്തുടർന്ന് മരുമകനും മരിച്ചതിനെ തുടർന്ന് മാനസികമായി തകർന്ന മാതാപിതാക്കളുടെ അവസ്ഥയെ കമ്മീഷന് അവഗണിക്കാനായില്ലെന്ന് വിധി ന്യായത്തിൽ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ആർ കെ. അഗർവാൾ, കമ്മീഷനംഗം ഡോ. എസ്. എം. കാന്തികാർ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. സംസ്ഥാന കമ്മീഷൻ മാതാപിതാക്ക ളുടെ നഷ്ടം കണക്കാ ക്കുന്നതിൽ പരാജയ പ്പെട്ടുവെന്ന് ദേശീയ കമ്മീഷൻ അഭിപ്രായപ്പെട്ടു. എന്നാൽ പരാതിക്കാർ ഇതിലേറെ നഷ്ടപരിഹാരം കിട്ടാൻ അർഹരാണെന്നും വിധിന്യായത്തിൽ പറയുന്നുണ്ട്.

സംസ്ഥാന കമ്മീഷൻ 9.33 ലക്ഷം രൂപയാണ് സജീന്റെ മാതാപിതാക്കൾക്ക് നഷ്ടപരിഹാരമായി വിധിച്ചത്. സജീനയുടെ യൂട്രസിൽ ഫൈബ്രോയിഡ് കണ്ടെത്തിയതിനെ തുടർന്ന് ലാപ്രോസ്‌കോപിക് ശസ്ത്രക്രിയ വേണമെന്ന് നിർദ്ദേശിക്കപ്പെട്ടു. ഇതിനായി രക്തം കുത്തിവെയ്ക്കണമെന്ന് ഡോ. സതിപിള്ള നിർദ്ദേശിച്ചു. രക്തം നൽകിയതിന് സജീനക്ക് രോഗം മൂർഛിക്കയായിരുന്നു. ഒ- പോസിറ്റീവ് രക്തത്തിന് പകരം ബി - പോസിറ്റീവ് രക്തമാണ് രക്തമാണ് രോഗിക്ക് നൽകിയത്.

ഇതേ തുടർന്ന് സ്ഥിതി വഷളായി, പിന്നീട് മരണം സംഭവിച്ചു. ചികിത്സാ പിഴവുമൂലം സജീന മരിച്ചതിനെതിരെ മാതാപിതാക്കളും ഭർത്താവും ചേർന്നാണ് സംസ്ഥാന ഉപഭോകതൃ കമ്മീഷനെ സമീപിച്ചത്.ബന്ധുക്കൾക്ക് 9.33 ലക്ഷം രുപ നഷ്ടപരിഹാരം നൽകാൻ കമ്മീഷൻ വിധിച്ചതിനെതിരെ ആശുപത്രിയും ഡോ.സതി പിള്ളയും കേന്ദ്ര കമ്മിഷനെ സമീപിച്ചു. ഇതാണ് നിർണ്ണായകമായത്.

കമ്മീഷൻ സാക്ഷിയായി വിസ്തരിച്ച ഡോ. വാലന്റീനയുടെ നിലപാടിനെ കമ്മീഷൻ മുക്തകണ്ഠം പ്രശംസിച്ചു. ആശുപത്രിയുടെ അനാസ്ഥ പുറത്തു കൊണ്ടു വരുന്നതിൽ വാലന്റീനയുടെ റിപ്പോർട്ടുകൾ സഹായകമായി. രക്ത ബാങ്കിന്റെ ഭാഗത്തുനിന്നാണ് പിഴവുണ്ടായതെന്ന ആശുപത്രിയുടെ വാദം കമ്മീഷൻ പാടെ തള്ളിക്കളഞ്ഞു. ഈ ആശുപത്രിക്കെതിരെ ക്രിമിനൽ കേസ് എടുക്കേണ്ട സാഹചര്യവും ഉണ്ട്. എന്നാൽ അതിന് പൊലീസ് തയ്യറാകില്ലെന്നതാണ് വസ്തുത.