കൊച്ചി: ഉറ്റ ചങ്ങാതിയും അറിയപ്പെടുന്ന ബിസിനസുകാരനായ സമീർ ഹംസയുടെ മകൻ ഷഹ്‌റാൻ സമീറിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി മോഹൻലാൽ. പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. കാരണം മറ്റൊന്നുമല്ല ആഘോഷങ്ങളിൽ ഷഹ്‌റാനോടൊപ്പം സമീറിന്റെ പ്രിയ സുഹൃത്തായ ലാലേട്ടനും ഒപ്പമുണ്ട്.

മോഹൻലാലിന്റെ വീട്ടിൽവച്ചായിരുന്നു പിറന്നാൾ ആഘോഷം. സമീറിന്റെ മകന്റെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾ ഷഹ്‌റാന്റെ ഇൻസ്റ്റഗ്രാം പേജിലാണ് പങ്കുവച്ചിരിക്കുന്നത്. ഷഹ്‌റാനൊടൊപ്പം പിറന്നാൾ മധുരം പങ്കിടുന്ന ലാലേട്ടന്റെ ഈ ക്യൂട്ട് വിഡിയോയ്ക്ക് നിരവധിയാണ് ആരാധകർ.

മോഹൻലാൽ ചിത്രങ്ങളുടെ ഷൂട്ടിങ് സെറ്റുകളിൽ സമീറിനെ സ്ഥിരമായി കാണാറുണ്ട്. മോഹൻലാലുമായി ഏറെ അടുപ്പം കാത്തുസൂക്ഷിക്കുന്ന സുഹൃത്താണ് സമീർ. സമീറിന്റെ കുടുബം മോഹൽലാലിന്റെ വീട്ടിൽ ഓണം ആഘോഷിക്കുന്ന ചിത്രങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. യൂണിവേഴ്‌സ് വെഞ്ചേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് സമീർ.

കഴിഞ്ഞ വർഷം ലോക്ക് ഡൗണിലായിരുന്നപ്പോൾ മോഹൻലാൽ ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു അറുപതാം ജന്മദിനം ആഘോഷിച്ചത്. ഇത്തവണയും ചെന്നൈയിൽ വെച്ചുതന്നെയാണ് മോഹൻലാലിന്റെ ജന്മദിന ആഘോഷം. രണ്ടിടത്തും സമീർ ഹംസയുടെ സാന്നിധ്യവും ഉണ്ടായിരുന്നു.

ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമയുടെ തിരക്കിലാണ് മോഹൻലാൽ ഇപ്പോൾ. താടി നീട്ടി ബറോസ് എന്ന കഥാപാത്രമാകാനുള്ള തയ്യാറെടുപ്പിലാണ് മോഹൻലാൽ. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ പാസ് വേഗ, റാഫേൽ, അമാർഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയിൽ അഭിനയിക്കുന്നു. വാസ്‌കോഡ ഗാമയുടെ വേഷത്തിൽ റാഫേൽ അഭിനയിക്കുമ്പോൾ ഭാര്യയുടെ കഥാപാത്രത്തിലായിരിക്കും പാസ വേഗ അഭിനയിക്കുക. ബറോസ് ലുക്കിലാണ് മോഹൻലാൽ സമീറിന്റെ മകനൊപ്പവും പിറന്നാൾ ആഘോഷിച്ചത്.

 
 
 
View this post on Instagram

A post shared by Shahraansameer (@shahraansameer)