ദുബായ്: മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ ഓണാഘോഷം ഇത്തവണ ദുബായ്‌യിൽ വച്ചായിരുന്നു. ഗോൾഡൻ വിസ സ്വീകരിക്കാനായിരുന്നു മോഹൻലാൽ ദുബായ്‌യിലെത്തിയത്.

സ്വന്തം ഫ്‌ളാറ്റിൽ വച്ചായിരുന്നു മോഹൻലാലിന്റെ ഓണാഘോഷം. കുടുംബത്തോടൊപ്പം തന്നെയാണ് മോഹൻലാൽ ദുബായ്‌യിലെത്തിയത്.

ബ്രോ ഡാഡി ലൊക്കേഷനിൽ നിന്നാണ് മോഹൻലാൽ ദുബായ്‌യിലെത്തിയത്. മോഹൻലാലിന്റെ ഭാര്യ സുചിത്ര, സുഹൃത്ത് സമീർ ഹംസ, നടൻ സുനിൽ ഷെട്ടി എന്നിവരും ഒപ്പമുള്ള ഫോട്ടോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. സമീർ ഹംസയാണ് ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

ബ്രോ ഡാഡി നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. സംവിധായകൻ പൃഥ്വിരാജ് സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി തന്നെ എത്തുന്നുണ്ട് എന്ന പ്രത്യേകതയുമുണ്ട്.