കൊച്ചി: സിറോമലബാർ സഭ സിനഡ് നേതൃത്വത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം സഭ. സിനഡ് ചർച്ച ചേയ്യെണ്ടത് വിവാദ ഭൂമി ഇടപാടിലെ അഴിമതിയാണെന്നും ചിലർ നടത്തിയ റിയൽ എസ്റ്റേറ്റ് ഇടപാട് കാരണം സഭ ആദായനികുതി വകുപ്പിന് പിഴയായി നൽകേണ്ടിവന്നത് 5.84 കോടിരൂപയാണെന്നും സത്യദീപം ആരോപിച്ചു.

ഇപ്പോൾ നേരിടുന്ന പ്രതിസന്ധി കുർബാന ഏകീകരണമല്ല. കുർബാന ഏകീകരണം ചർച്ചയാക്കുന്നത് യഥാർത്ഥ വിഷയം മറച്ചുവെക്കാൻ മാത്രമാണ്. മാർ ജോർജ്ജ് ആലഞ്ചേരി അധ്യക്ഷനായിരിക്കുന്ന അതിരൂപതയിലെ ഭൂമിവിൽപ്പന ക്രമക്കേട് സിനഡ് ചർച്ച ചെയ്യണമെന്നും സത്യദീപം തുറന്നു പറയുന്നു.

ഭൂമി ഇടപാടിലെ അഴിമതിയിൽ നിലപാടുകൾ സ്വീകരിക്കാതിരുന്നതിന്റെ നിലപാട് ദാരിദ്ര്യമാണ് സഭ അഭിമുഖീകരിക്കുന്നത്. കുർബാന ഏകീകരണത്തിന് തീയ്യതി നിശ്ചയിച്ചാൽ സഭയിൽ ഏകീകരണമാകില്ല. പ്രാർത്ഥിക്കാൻ എങ്ങോട്ട് തിരിയണമെന്ന് ചർച്ച ചെയ്യുന്നവർ കോവിഡ് കാലത്ത് പാവപ്പെട്ട ജനങ്ങളുടെ നേരെ തിരിയാത്തതിന് പിഴമൂളണമെന്നും സത്യദീപം വ്യക്തമാക്കുന്നു.