റിയാദ്: സൗദി അറേബ്യയിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 175 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 3,56,013 ആയി. ഇന്ന് കോവിഡ് ബാധിച്ച് നാല് മരണം കൂടി റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 6404 ആയി ഉയർന്നു. 156 രോഗബാധിതർ സുഖം പ്രാപിച്ചുതോടെ രോഗമുക്തരുടെ എണ്ണം 3,56,013 ആയി.

അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ള 1954 പേരിൽ 307 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.7 ശതമാനമായി. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു.