റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 672 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 33 പേർ മരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,26,930ഉം രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 305,022ഉം ആയി ഉയർന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 93.2 ശതമാനമായി. ആകെ മരണസംഖ്യ 4338 ആയി. നിലവിൽ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിലുള്ളവരുടെ എണ്ണം 17,570 ആയി കുറഞ്ഞു. ഇവരിൽ 1286 പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,453 കോവിഡ് ടെസ്റ്റുകൾ നടത്തി. ഇതുവരെ രാജ്യത്തുണ്ടായ ആകെ ടെസ്റ്റുകളുടെ എണ്ണം 5,817,955 ആയി.