റിയാദ്​: സൗദി അറേബ്യയിൽ രോഗമുക്തി കുത്തനെ ഉയരുന്നു. ഇന്ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്​ പ്രകാരം 24 മണിക്കൂറിനിടെ 371 പേരാണ്​ സുഖം പ്രാപിച്ചത്​. 322 പേർക്കാണ്​ പുതിയതായി കോവിഡ്​ സ്ഥിരീകരിച്ചത്​. അതിനിടെ, രാജ്യത്ത് മൂന്നുപേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ​കോവിഡ്​ മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമാണ്​.

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,73,368 ആയി. ഇതിൽ 3,64,297 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6441 ആയി. 2630 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. അതിൽ 480 പേരുടെ നില ഗുരുതരമാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​.