റിയാദ്: സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 249 പേർക്ക്. രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 3,57,872 ആയി. രാജ്യത്ത് വിവിധയിടങ്ങളിലായി 12 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 337 പേർ കോവിഡ് മുക്തരായി. രോഗമുക്തരുടെ ആകെ എണ്ണം 3,47,513 ആയി ഉയർന്നു. ആകെ മരണസംഖ്യ 5,919 ആണ്.

അസുഖ ബാധിതരായി രാജ്യത്ത് അവശേഷിക്കുന്നവരുടെ എണ്ണം 4440 ആയി കുറഞ്ഞു. ഇതിൽ 632 പേർ മാത്രമാണ് ഗുരുതരനിലയിലുള്ളത്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.1 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.7 ശതമാനവുമായി.