റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 756 കോവിഡ് കേസുകൾ പുതുതായി രജിസ്റ്റർ ചെയ്തു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 320,688 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 296,737 ഉം ആണ്. 895 പേർ രോഗമുക്തരായി. 24 മണിക്കൂറിനിടെ 32 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 4081 ആയി. 1.3 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്.

നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 19,870 ആണ്. ഇവരിൽ 1457 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 92.5 ശതമാനമാണ്. ഞായറാഴ്ച പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മക്കയിലാണ്, 74. ജിദ്ദ 60, ഹുഫൂഫ് 55, ദമ്മാം 50, മദീന 45, യാംബു 40, റിയാദ് 39, മുബറസ് 27, ജീസാൻ 23, തബൂക്ക് 22, ഹാഇൽ 17, അബൂ അരീഷ് 16 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. 24 മണിക്കൂറിനിടെ 41,665 കോവിഡ് ടെസ്റ്റുകൾ നടന്നു. ഇതോടെ രാജ്യത്ത് ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 5,406,136 ആയി.