റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 1109 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 307479 പേർക്കാണ്. ഇന്ന് 30 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 3649 ആയി ഉയർന്നു. രാജ്യത്ത് 28,0143 പേർ സുഖം പ്രാപിച്ചു. ചികിത്സയിൽ ബാക്കിയുള്ളത് 23687 പേരാണ്. അതിൽ 1644 പേരുടെ നില മാത്രമാണ് ഗുരുതരം. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.