റിയാദ്: സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 302 പേർക്ക്. രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 3,56,691 ആയി.രാജ്യത്ത് വിവിധയിടങ്ങളിലായി 17 പേർ മരിച്ചു. ആകെ മരണസംഖ്യ 5857 ആണ്. 407 പേർ കോവിഡ് മുക്തരായി. രോഗമുക്തരുടെ ആകെ എണ്ണം 3,45,622 ആയി ഉയർന്നു. ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണം 5212 ആയി കുറഞ്ഞു. ഇതിൽ 698 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.7 ശതമാനമായി. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.