റിയാദ്: സൗദി അറേബ്യയിൽ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത് 33 പേർ. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 4015 ആയി. 822 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 1099 പേർ രോ​ഗ മുക്തരായി. രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 3,19,141 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 2,95,063 ഉം ആയി. നിലവിൽ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ളവരുടെ എണ്ണം 20,063 ആയി കുറഞ്ഞു. ഇവരിൽ 1484 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

വെള്ളിയാഴ്ച പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ജിദ്ദയിലും മക്കയിലുമാണ്. 24 മണിക്കൂറിനിടെ 52,647 കോവിഡ് ടെസ്റ്റുകൾ നടന്നു. ഇതോടെ രാജ്യത്ത് ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 5,314,461 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 92.5 ശതമാനമായി. മരണനിരക്ക് 1.2 ശതമാനമാണ്.