ജിദ്ദ: സൗദി അറേബ്യയിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 382 പേർക്ക്. 378 പേർ ഇന്ന് രോഗമുക്തി നേടുകയും ചെയ്തു. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ അഞ്ച് പേർ കൂടി മരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,79,474 ആയി. ഇതിൽ 3,70,300 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 6524 ആയി.

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 2650 പേർ ചികിത്സയിൽ കഴിയുന്നു. ഇവരിൽ 494 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്.