ജിദ്ദ: സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 390 പേർക്ക്. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,81,348 ആയി. ഇതിൽ 3,71,850 പേർക്കും രോഗം ഭേദമായിട്ടുണ്ട്. ഇന്ന് രോഗമുക്തരായവരുടെ എണ്ണം 267 ആണ്.

രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ ആറ് പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6551 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 2947 പേർ ചികിത്സയിൽ ഉണ്ട്. ഇവരിൽ 538 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.5 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്.