ജിദ്ദ: സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 531 പേർക്ക്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,88,325 ആയി. ഇവരിൽ 3,76,947 പേർക്കും രോഗം ഭേദമായി. 389 പേരാണ് ഇന്ന് രോ​ഗമുക്തരായത്.

ചികിത്സയിലുണ്ടായിരുന്നവരിൽ ഏഴ് പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6,650 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4,728 ആണ്. ഇവരിൽ 638 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്.