റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 402 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്ത് 433 പേർ കൂടി കോവിഡ് മുക്തരായി. ആകെ റിപ്പോർട്ട് ചെയ്ത 347,282 പോസിറ്റീവ് കേസുകളിൽ 333,842 പേർ രോഗമുക്തി നേടി. രാജ്യത്തെ വിവിധയിടങ്ങളിൽ കോവിഡ് മൂലമുള്ള 19 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.2 ശതമാനമായി ഉയർന്നു. ആകെ മരണസംഖ്യ 5402 ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8038 പേരാണ്. അതിൽ 776 പേരുടെ നില ഗുരുതരമാണ്.